

കെഎസ്ആര്‍ടിസി ബസ്സുകളിൽ ക്യാൻസർ രോഗികൾക്ക് സൗജന്യ യാത്ര നൽകാനുള്ള ട്രാൻസ്പോർട്ട് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ തീരുമാനം സ്വാഗതം ചെയ്ത് മുൻനിര ക്യാൻസർ ചികിത്സാ കേന്ദ്രമായ വി പി എസ് ലേക്‌ഷോർ ഹോസ്പിറ്റൽ.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ രോഗികൾക്ക് ആശുപത്രികളിലേക്കെത്താൻ ഈ പദ്ധതി വലിയ സഹായമാകുമെന്ന് വി പി എസ് ലേക്‌ഷോർ ഹോസ്പിറ്റല്‍ എം.ഡി. എസ്.കെ. അബ്ദുള്ള പറഞ്ഞു. ഇതിലൂടെ അവരുടെ ചികിത്സാ യാത്രയിലെ വെല്ലുവിളികളിൽ കുറവ് ഉണ്ടാകും.
നമ്മുടെ ആശുപത്രിയിൽ കേരളത്തിലെ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലെ രോഗികളും ക്യാൻസർ ചികിത്സയ്ക്കായി എത്തുന്നു. ഇവർക്ക് ഈ സൗജന്യ യാത്രാ പദ്ധതി ഏറെ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
Lakeshore Hospital welcomes KSRTC’s free travel scheme for cancer patients, calling it a major relief for treatment access.
Read DhanamOnline in English
Subscribe to Dhanam Magazine