

ഭൂമി തരംമാറ്റല്‍ നിയമത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ ഹൈക്കോടതി തുടങ്ങിയ കോടതിയലക്ഷ്യ നടപടി സുപ്രിംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ നടപടി. ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ക്ക് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് നോട്ടീസ് അയച്ചു.
തരം മാറ്റാന്‍ ഫീസ് വേണ്ട
റവന്യൂ രേഖകളില്‍ നിലമാണെങ്കിലും ഡേറ്റ ബാങ്കില്‍ ഉള്‍പ്പെടാതെ കിടക്കുന്നതും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കോ മറ്റോ അതുവരെ ഉപയോഗിക്കാത്തതുമായ 25 സെന്റില്‍ താഴെയുള്ള ഭൂമിയുടെ തരം മാറ്റാന്‍ ഫീസ് വേണ്ടതില്ലെന്ന 2021 ഫെബ്രുവരിയിലെ സര്‍ക്കാര്‍ ഉത്തരവിന്റെ ആനുകൂല്യം മുന്‍ അപേക്ഷകര്‍ക്കും ബാധകമാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതി ഉത്തരവ്.
ഈ ഉത്തരവ് നടപ്പാക്കാത്തതിനാണ് സര്‍ക്കാരിനെതിരേ കോടതിയലക്ഷ്യനടപടിക്ക് ഹൈക്കോടതി തുടക്കമിട്ടത്. എന്നാല്‍ ഹൈക്കോടതി വിധി നടപ്പാക്കിയാല്‍ സംസ്ഥാനത്തിന് കോടിക്കണക്കിന് രൂപയുടെ ബാധ്യത ഉണ്ടാകുമെന്ന സര്‍ക്കാരിന്റെ വാദം അംഗീകരിച്ചാണ് കോടതിയലക്ഷ്യ നടപടി സ്റ്റേ ചെയ്തത്.
Read DhanamOnline in English
Subscribe to Dhanam Magazine