

സംസ്ഥാനത്ത് റെഡ് സോണുകളില്‍ അതീവ ജാഗ്രത തുടരും. എസ്.എസ്.എല്‍.സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവച്ചു. ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ ചേര്‍ന്ന അവലോകന യോഗമാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. സംസ്ഥാനത്തെ മദ്യശാലകള്‍ ബുധനാഴ്ച തുറക്കും. ബെവ്കോ ഔട്ട്ലറ്റുകളാണ് തുറക്കുന്നത്. ബാറുകളിലെ പാഴ്സല്‍ കൗണ്ടറും ബുധനാഴ്ച മുതല്‍ തുറക്കും.
ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. മുടിവെട്ടാനായി മാത്രമായിരിക്കും അനുമതി. ഫേഷ്യല്‍, മസാജ് പോലുള്ളവയ്ക്ക് അനുമതിയില്ല. ബ്യൂട്ടിപാര്‍ലറുകള്‍് പ്രവര്‍ത്തിക്കാന്‍ പാടില്ല. സ്‌കൂളുകളും കോളജുകളും അടച്ചിടണമെന്നാണ് നാലാം ഘട്ട ലോക്ഡൗണിനെക്കുറിച്ചുള്ള കേന്ദ്രനിര്‍ദേശം. അതിനിലാണ് പരീക്ഷകളും സംസ്ഥാനത്ത് മാറ്റിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മറ്റ് നിയന്ത്രണങ്ങളും ഇളവുകളഉം ചുരുക്കത്തില്‍.
ഇ- കൊമേഴ്‌സ് സര്‍വീസുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും ഇ- കൊമേഴ്‌സ് സര്‍വീസുകള്‍ക്ക് പ്രവര്‍ത്തിക്കാം. അന്തര്‍സംസ്ഥാന ചര്‍ക്കുഗതാഗതത്തിനും കാര്‍ഗോ സര്‍വീസിനും നാലാം ഘട്ട ലോക്ക്‌ഡൌണ്‍ മാര്‍ഗ്ഗരേഖയില്‍ അനുമതി നല്‍കുന്നുണ്ട്.
ഭക്ഷണം വിതരണം ചെയ്യുന്നതിനായി റെസ്റ്റോറന്റുകളുടെ അടുക്കളകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കും. കായിക സമുച്ചയങ്ങളും സ്റ്റേഡിയങ്ങളും തുറക്കാന്‍ അനുവദിക്കും. എന്നാല്‍ കാണികളെ അനുവദിക്കില്ല.
കണ്ടെയ്‌നര്‍ സോണുകളിലും മാളുകളിലുമുള്ളവ ഒഴികെയുള്ള എല്ലാ കടകളും ഇന്ന് മുതല്‍ തുറക്കാന്‍ അനുവദിക്കും. എല്ലാ കടകളും ഉപഭോക്താക്കള്‍ക്കിടയില്‍ ആറടി ദൂരം ഉറപ്പാക്കണമെന്നും ഒരു സമയം അഞ്ചില്‍ കൂടുതല്‍ ആളുകളെ അനുവദിക്കില്ല.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine