എച്ച്.ഡി.എഫ്.സി ബാങ്ക് സി.ഇ.ഒ യ്‌ക്കെതിരെ കേസുമായി ലീലാവതി ട്രസ്റ്റ്, ₹ 65.22 കോടി തിരിച്ചടയ്ക്കാനുണ്ടെന്ന് ബാങ്ക്; തര്‍ക്കം കോടതിയിലേക്ക്

സ്വകാര്യ മേഖലയിലെ ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാദാതാവാണ് എച്ച്ഡിഎഫ്സി
Sashidhar Jagdishan, HDFC Bank
Image courtesy: commons.wikimedia.org/wiki, Canva
Published on

ലീലാവതി കീർത്തിലാൽ മേത്ത മെഡിക്കൽ ട്രസ്റ്റും (LKMM ട്രസ്റ്റ്) എച്ച്ഡിഎഫ്സി (HDFC) ബാങ്കും തമ്മിലുളള ആരോപണ പ്രത്യാരോപണങ്ങളില്‍ പുതിയ വഴിത്തിരിവ്. എച്ച്ഡിഎഫ്സി ബാങ്ക് സിഇഒ യും എംഡി യുമായ ശശിധർ ജഗദീഷനെതിരെ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് ലീലാവതി ട്രസ്റ്റ് എഫ്‌ഐആർ ഫയൽ ചെയ്തു.

അതേസമയം, ദീർഘകാല കുടിശ്ശികകൾ തിരിച്ചടയ്ക്കുന്നത് ഒഴിവാക്കുക എന്ന ദുരുദ്ദേശ്യത്തോടെയാണ് ലീലാവതി ട്രസ്റ്റിന്റെ നടപടികളെന്ന് എക്സ്ചേഞ്ചുകളിൽ സമർപ്പിച്ച ഫയലിംഗിൽ എച്ച്ഡിഎഫ്സി ബാങ്ക് വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാദാതാവാണ് എച്ച്ഡിഎഫ്സി.

ലോണില്‍ വീഴ്ച വരുത്തി

മുംബൈയിലെ പ്രശസ്തമായ ലീലാവതി ആശുപത്രി നടത്തുന്നത് ലീലാവതി ട്രസ്റ്റാണ്. ഗുരുതരമായ സാമ്പത്തിക തട്ടിപ്പ്, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, നീതി തടസപ്പെടുത്തൽ എന്നിവയിൽ നേരിട്ട് പങ്കാളിയായ ജഗദീഷനെ ഉടൻ സസ്‌പെൻഡ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യണമെന്നാണ് ലീലാവതി ട്രസ്റ്റിന്റെ ആവശ്യം.

ട്രസ്റ്റ് നടത്തുന്ന മേത്ത കുടുംബം ലോണില്‍ വീഴ്ച വരുത്തിയതായാണ് എച്ച്ഡിഎഫ്സി ബാങ്ക് പറയുന്നത്. ഒരു കൺസോർഷ്യം 1995 ൽ സ്പ്ലെൻഡർ ജെംസിന് (കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളത്) അനുവദിച്ച വായ്പയില്‍ 2001 ൽ വീഴ്ച വരുത്തിയതായി ബാങ്ക് വ്യക്തമാക്കുന്നു. 2025 മെയ് 31 ലെ കണക്കനുസരിച്ച് പലിശ ഉൾപ്പെടെ ഇത് ഏകദേശം 65.22 കോടി രൂപയാണ്. ലീലാവതി ട്രസ്റ്റിന്റെ ആരോപണങ്ങള്‍ കുടിശിക വീണ്ടെടുക്കൽ നടപടികൾക്കുള്ള മറുപടിയാണെന്നാണ് ബാങ്ക് പറയുന്നത്.

ജഗദീഷനും മുൻ ബാങ്ക് ജീവനക്കാർ ഉൾപ്പെടെ എട്ട് വ്യക്തികളും സാമ്പത്തിക തട്ടിപ്പ് നടത്തിയതായും ട്രസ്റ്റിന്റെ ഫണ്ട് ദുരുപയോഗം ചെയ്തതായും ആരോപിച്ചാണ് ലീലാവതി ട്രസ്റ്റ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഡയറക്ടര്‍ ബോർഡ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI), സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI), കേന്ദ്ര ധനകാര്യ മന്ത്രാലയം തുടങ്ങിയവയോട് ജഗദീഷനെ നിലവില്‍ വഹിക്കുന്ന എല്ലാ ചുമതലകളില്‍ നിന്നും സസ്‌പെൻഡ് ചെയ്യമെന്നും ട്രസ്റ്റ് ആവശ്യപ്പെട്ടു.

Leelavati Trust files FIR against HDFC Bank CEO over alleged fraud; bank cites ₹65.22 crore outstanding dues.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com