എല്‍ഐസി ചെയര്‍മാന്‍ എംആര്‍ കുമാറിന് കെഎംഎ പുരസ്‌കാരം

രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയും വലിയ തൊഴില്‍ ദാതാവുമായ എല്‍ഐസിയെ നയിക്കുന്നതിലുള്ള മികവാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്.
എല്‍ഐസി ചെയര്‍മാന്‍ എംആര്‍ കുമാറിന് കെഎംഎ പുരസ്‌കാരം
Published on

കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ 2020 ലീഡര്‍ഷിപ്പ് പുരസ്‌കാരം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ എംആര്‍ കുമാറിന്. രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയും വലിയ തൊഴില്‍ ദാതാവുമായ എല്‍ഐസിയെ നയിക്കുന്നതിലുള്ള മികവാണ് എം ആര്‍ കുമാറിന് അവാര്‍ഡ് നേടിക്കൊടുത്തത്.

കോവിഡ് 19 എന്ന ലോകത്തെ അടിമുടി കീഴ്മേല്‍ മറിച്ച മഹാമാരിക്കിടയിലും മിന്നുന്ന പ്രകടനമാണ് എല്‍ ഐ സിയുടേത്. ഇതിന് നേതൃത്വം നല്‍കുന്നത് എംആര്‍ കുമാറും. ഇന്‍ഷുറന്‍സ് മേഖലയിലെ മികവാര്‍ന്ന സേവനമാണ് എംആര്‍ കുമാറിന് പുതിയ അംഗീകാരവും നേടിക്കൊടുത്തത്.

നവംബര്‍ 12 ന് ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് കെഎംഎ പ്രസിഡന്റ് ആര്‍. മാധവ് ചന്ദ്രന്‍ അറിയിച്ചു. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയാകും അവാര്‍ഡ് നല്‍കുക.

കേരള പോലീസില്‍ പുതിയ സാങ്കേതികതകളെ പ്രയോജനപ്പെടുത്തുന്നത് പരിഗണിച്ച് ഈ വര്‍ഷത്തെ ടെക്‌നോളജി ലീഡര്‍ഷിപ്പ് പുരസ്‌കാരം എഡിജിപി മനോജ് എബ്രഹാമിന് സമ്മാനിക്കും. പോലീസ് സൈബര്‍ഡോം തലവനാണ് നിലവില്‍ മനോജ് എബ്രഹാം. ഈ അവാര്‍ഡ് പിന്നീട് തിരുവനന്തപുരത്തു സമ്മാനിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

ഫീല്‍ഡിനെക്കുറിച്ച് അറിവില്ലാത്ത ഉടമകള്‍, ലക്ഷങ്ങള്‍ മുടക്കിയത് ഇന്റീരിയറിന് മാത്രം; കേരളത്തിലെ സലൂണ്‍ ബിസിനസിന്റെ യഥാര്‍ഥ വെല്ലുവിളികള്‍
ഹൈ സെക്യൂരിറ്റി രജിസ്‌ട്രേഷന്‍ പ്ലേറ്റുകളുടെ അനധികൃത വില്‍പന വ്യാപകം; സംസ്ഥാനത്തിന് ₹200 കോടി നഷ്ടമെന്ന് വ്യാപാര സംഘടന
ഉപഭോക്താക്കളെ കബളിപ്പിക്കാന്‍ 'ഡാര്‍ക്ക് പാറ്റേണ്‍'; ഇന്‍ഡിഗോയും സെപ്റ്റോയും ഫിസിക്സ് വാലയും ഉള്‍പ്പെടെ ഒന്‍പത് പ്ലാറ്റ്ഫോമുകള്‍ക്ക് പിഴ
Image : Arun Chittilappilly , Wonderla 
```html ```
logo
DhanamOnline
dhanamonline.com