ഡിസംബര്‍ 31നകം പാന്‍ ആധാറുമായി ബന്ധിപ്പിക്കണം

ഡിസംബര്‍ 31നകം പാന്‍ ആധാറുമായി ബന്ധിപ്പിക്കണം
Published on

ഡിസംബര്‍ 31നകം പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആദായനികുതി വകുപ്പ്. ആദായനികുതി സേവനങ്ങള്‍ ഭാവിയിലും ലഭിക്കുന്നതിന് ഇതു നിര്‍ബന്ധമാണെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

ആദായനികുതി നിയമത്തിലെ സെക്ഷന്‍ 139 എ എ (2) പ്രകാരം പാനിനെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സയമപരിധി സെപ്റ്റംബര്‍ 30 ആയിരുന്നു. പിന്നീട് ഡിസംബര്‍ 31 വരെ നീട്ടി. പ്രത്യക്ഷ നികുതി ബോര്‍ഡാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഐഐ) ആണ് ആധാര്‍ നല്‍കുന്നത്. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും  ഐ-ടി വകുപ്പ് അനുവദിക്കുന്ന 10 അക്ക ആല്‍ഫാന്യൂമെറിക് നമ്പറാണ് പാന്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com