കോവിൻ വാക്‌സിൻ അക്കൗണ്ടുമായി സ്വന്തം നമ്പർ ലിങ്ക് ചെയ്യാം!

ഭാവിയിൽ നമ്മുടെ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ആവശ്യമുള്ളയിടങ്ങളിലെല്ലാം നേരിട്ട് കോവിൻ പോർട്ടലിൽ നിന്ന് ആയിരിക്കും വിവരം ശേഖരിക്കാൻ പോകുന്നത്. പോർട്ടലിലെ വിവരം നേരിട്ട് മറ്റ് പ്ലാറ്റ് ഫോമിലേക്ക് എടുത്തു വാക്സിനേഷൻ നില അറിയാനുള്ള പുതിയ സംവിധാനം വരുകയാണ്. കേന്ദ്രം നിർദ്ദേഷിച്ചിരിക്കുന്ന കെവൈസി- വിഎസ് (നോ യുവർ കസ്റ്റമേഴ്‌സ്,ക്ലയന്റ് വാക്‌സിനേഷൻ സ്റ്റാറ്റസ് )പ്രകാരം ആണ് ഈ മാറ്റം ഉണ്ടാകാൻ പോകുന്നത്.

ട്രെയിൻ, ബസ്, വിമാന യാത്രകൾ ഉൾപ്പെടെ ഇതേ രീതിയിലായിരിക്കും. ഇവിടെയൊക്കെ ഒരാൾ വാക്‌സിൻ എടുത്ത രജിസ്റ്റർ നമ്പർ നൽകേണ്ടി വരും.ഇപ്പോൾ പലരും സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ നമ്പറുകൾ ആയിരിക്കും രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരിശോധന നടത്തുമ്പോൾ ഈ നമ്പറുകളിലേക്ക് ആയിരിക്കും ഒ ടി പി നമ്പർ പോകുന്നത്. രജിസ്റ്റർ ചെയ്ത നമ്പറുകളിലേക്ക് വിളിച്ചു പിന്നെ ഒ ടി പി നമ്പർ ആവശ്യപ്പെടേണ്ടി വരും.
കോവിൻ രജിസ്ട്രേഷൻ മറ്റൊരു മൊബൈൽ നമ്പർ ആണെങ്കിൽ സ്വന്തം നമ്പറിലേക്ക് എങ്ങനെ മാറ്റാം?
1.കോവിൻ അക്കൗണ്ട് നേരത്തെ എടുത്ത മൊബൈൽ നമ്പർ നൽകി കോവിൻ പോർട്ടലിൽ (https://selfregistration.cowin.gov.in/) ലോഗിൻ ചെയ്യുക .
2.Raise an issue എന്നതിനു താഴെയുള്ള Transfer member to new mobile number ഓപ്ഷൻ തുറക്കുക.
3. Member Details എന്നതിനു താഴെ നിങ്ങളുടെ പ്രൊഫൈൽ തെരഞ്ഞെടുക്കുക .
4.Transfer to എന്നതിന് താഴെ അക്കൗണ്ട് നിങ്ങളുടെ മൊബൈൽ നമ്പർ നൽകി ചുവടെയുള്ള സത്യവാങ്മൂലം ടിക്ക് ചെയ്ത് continue ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒ ടി പി നൽകിയാൽ മതിയാകും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it