

പ്രസിഡന്റ് ട്രംപും ഫെഡറല്‍ റിസര്‍വും തമ്മിലുള്ള തര്‍ക്കം രൂക്ഷമാക്കി, പുറത്താക്കപ്പെട്ട ഫെഡ് ഗവര്‍ണര്‍ ലിസ കുക്ക് കോടതിയെ സമീപിച്ചു. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കിയ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ലിസ കുക്ക് സമര്‍പ്പിച്ച ഹര്‍ജിയില്‍, ഫെഡ് ഉദ്യോഗസ്ഥരെ പുറത്താക്കാന്‍ പ്രസിഡന്റിന് നിയമപരമായ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടുന്നു. ഫെഡറല്‍ റിസര്‍വിന്റെ സ്വതന്ത്ര പ്രവര്‍ത്തനത്തെ വെല്ലിവിളിക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനമെന്നും കുറ്റപ്പെടുത്തുന്നു.
ഫെഡറല്‍ റിസര്‍വിന്റെ 112 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഗവര്‍ണറെ പുറത്താക്കുന്നതെന്ന് ലിസ കുക്കിന്റെ അഭിഭാഷകര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. 2021 ല്‍ നടന്നതായി ആരോപിക്കപ്പെടുന്ന ഒരു വായ്പാ തട്ടിപ്പിന്റെ പേരിലാണ് ലിസ കുക്കിനെ പുറത്താക്കിയത്. ലിസ കുക്ക് അന്ന് ഫെഡറല്‍ റിസര്‍വ് ഭരണസമിയില്‍ ഉണ്ടായിരുന്നില്ല. അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.
ഫെഡ് റിസര്‍വ് ബോര്‍ഡ് അംഗങ്ങളെയോ ഉദ്യോഗസ്ഥരെയോ പുറത്താക്കുന്നതിന് പ്രസിഡന്റിന് പരിമിതികളുണ്ടെന്ന് അമേരിക്കയിലെ നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. നയപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പുറത്താക്കാന്‍ കഴിയില്ല. അതേസമയം, സ്വഭാവദൂഷ്യം, കൃത്യനിര്‍വ്വഹണത്തിലെ അലംഭാവം എന്നീ കാരണങ്ങളാല്‍ പുറത്താക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. ലിസ കുക്കിനെതിരെ അത്തരത്തിലുള്ള കുറ്റങ്ങളൊന്നും നിലവിലില്ല. അവര്‍ക്ക് വിശദീകരണം നല്‍കാന്‍ അവസരം നല്‍കാതെ പുറത്താക്കിയതും തെറ്റാണ്. മുതിര്‍ന്ന അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ഫെഡ് റിസര്‍വിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള ട്രംപിന്റെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ് ലിസയുടെ പുറത്താക്കല്‍ എന്ന് വിമര്‍ശനമുണ്ട്. ഫെഡ് പലിശ കുറക്കണമെന്ന ട്രംപിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യം ഫെഡ് റിസര്‍വ് അംഗീകരിക്കുന്നില്ല. രാജ്യത്ത് പണപ്പെരുപ്പം കൂടുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെഡ് നിലപാട്. അടുത്ത മാസം 16 ന് ഫെഡ് യോഗം നടക്കാനിരിക്കുകയാണ്. അതിന് മുമ്പ് കേന്ദ്ര ബാങ്കിന്റെ നിയന്ത്രണം കൈക്കലാക്കാനാണ് ട്രംപിന്റെ ശ്രമം. ഫെഡ് ചെയര്‍പേഴ്സണ്‍ ജെറോം പവലുമായി ട്രംപ് നല്ല ബന്ധത്തില്‍ അല്ല. ലിസ കുക്കിന്റെ ഒഴിവിലേക്ക് അടുത്ത ഫെഡ് യോഗത്തിന് മുമ്പ് തന്റെ നോമിനിയെ നിയമിക്കാനാണ് ട്രംപിന്റെ ശ്രമം.
Read DhanamOnline in English
Subscribe to Dhanam Magazine