45 ദിവസം പ്രധാനമന്ത്രി, ലിസ് ട്രസിന് ലഭിക്കുക വര്‍ഷം 1.07 കോടി രൂപ

കഴിഞ്ഞ വ്യാഴാഴ്ചയാണ് ലിസ് ട്രസ് (Liz Truss) ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത്. ഏറ്റവും കുറഞ്ഞകാലം ബ്രിട്ടന്റെ പ്രധാനമന്ത്രി പദം വഹിച്ച വ്യക്തിയെന്ന റെക്കോര്‍ഡ് ഇപ്പോള്‍ ലിസ് ട്രസിനാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായി പ്രധാനമന്ത്രി പദത്തിലെത്തിയ ട്രസിന്റെ സാമ്പത്തിക നയങ്ങളുടെ രാജിയിലേക്ക് നയിച്ചത്.

Also Read: Explained: ബ്രിട്ടനെ പിടിച്ചുകുലുക്കിയ ട്രസോണമിക്‌സ്

വെറും 45 ദിവസം മാത്രം പദവിയില്‍ ഇരുന്ന ട്രസിന് മുന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ ലഭിക്കാന്‍ സാധ്യതയുള്ള ആനുകൂല്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് പൊതുജീവിതം തുടരുന്ന കാലത്തോളം പ്രതിവര്‍ഷം 115,000 പൗണ്ട് (ഏകദേശം 1.09 കോടി രൂപ) വരെയാണ് ചെലവുകള്‍ക്കായി നല്‍കുന്നത്. Public Duty Cost Allowance പ്രകാരം തെളിവുകള്‍ ഹാജരാക്കുന്ന മുറയ്ക്ക് ഓഫീസ്, സ്റ്റാഫുകള്‍ തുടങ്ങിയവയ്ക്കായാണ് തുക അനുവദിക്കുക.

അതേ സമയം മുന്‍ പ്രധാനമന്ത്രിയെന്ന നിലയിലുള്ള ആനുകൂല്യത്തിന് ട്രസ് അര്‍ഹയല്ലെന്ന് ലേബര്‍ പാര്‍ട്ടി നേതാവായ സര്‍ കീര്‍ സ്റ്റാമെര്‍ (Kein Starmer) കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 2020-21 കാലയളവില്‍ മുന്‍ പ്രധാനമന്ത്രിമാരായ തെരേസ മേയ്, ഡേവിഡ് കാമറൂണ്‍, ഗോര്‍ഡണ്‍ ബ്രൗണ്‍, ടോണി ബ്ലെയര്‍, ജോണ്‍ മേജര്‍ എന്നിവര്‍ ഈ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിട്ടുണ്ട്. ടോണി ബ്ലെയര്‍ 113,423 പൗണ്ടിനും തെരേസ മേയ് 57,382 പൗണ്ടിനും ആണ് വേണ്ടിയാണ് രേഖകള്‍ സമര്‍പ്പിച്ചത്.

Related Articles
Next Story
Videos
Share it