

കേരളത്തില്‍ ലോക്ഡൗണ്‍ മേയ് 30 വരെ നീട്ടി. നാല് ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ഡൗണില്‍ മലപ്പുറം ഒഴികെ മറ്റു മൂന്നു ജില്ലകളില്‍ ഒഴിവാക്കി. മെയ് 23 മുതലാണ് ഒഴിവാക്കുന്നത്.
എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ ട്രിപ്പിള്‍ ലോക്ഡൗണാണ് ശനിയാഴ്ച മുതല്‍ ഒഴിവാക്കുന്നത്. എന്നാല്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും. രോഗവ്യാപനം അതീവഗുരുതരമാകുന്നതിനാലാണ് മലപ്പുറം ജില്ലയില്‍ മാത്രം ട്രിപ്പിള്‍ ലോക്ഡൗണ്‍ തുടരുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine