
ഓപ്പറേഷന്‍ സിന്ദൂരില്‍ പാക്കിസ്ഥാന് ലഭിച്ച തിരിച്ചടി ബാധിച്ചത് യു.എസ് പ്രതിരോധ കമ്പനികളെയും. സംഘര്‍ഷത്തില്‍ പാക് സേന ഉപയോഗിച്ച യു.എസ് നിര്‍മിത എഫ്16 യുദ്ധവിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമപ്രതിരോധ സംവിധാനത്തെ കബളിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ എഫ്16 വിമാനം തകര്‍ന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് പിന്നാലെ എഫ് 16 നിര്‍മാണ കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്റെ ഓഹരി വിലയില്‍ നേരിട്ടത് കനത്ത തിരിച്ചടി. ഇന്ത്യ-പാക് സംഘര്‍ഷം മൂര്‍ച്ഛിച്ച മെയ് 12ന് കമ്പനിയുടെ ഓഹരിയില്‍ കനത്ത വില്‍പ്പന സമ്മര്‍ദ്ദം നേരിട്ടിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ മെച്ചപ്പെട്ടെങ്കിലും മെയ് മാസത്തില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് കണക്കുകള്‍ പറയുന്നു.
മെയ് 7 മുതല്‍ 10 വരെ നീണ്ടുനിന്ന ഇന്ത്യാ-പാക് സംഘര്‍ഷത്തില്‍ യു.എസ് നിര്‍മിത എഫ്16, ചൈനീസ് നിര്‍മിത ജെ 10 തുടങ്ങിയ യുദ്ധവിമാനങ്ങളാണ് പാക് വ്യോമസേന ഉപയോഗിച്ചത്. എന്നാല്‍ പാക് ആക്രമണങ്ങളെല്ലാം ഇന്ത്യന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി തകര്‍ത്തു. എസ് 400 ട്രയംഫ്, ആകാശ് എന്‍.ജി തുടങ്ങിയ സംവിധാനങ്ങളാണ് ആകാശത്ത് ഇന്ത്യയുടെ കരുത്തായി മാറിയത്.
ഈ തിരിച്ചടി അമേരിക്കന്‍ പ്രതിരോധ ഭീമനെ സാരമായി ബാധിച്ചെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍. കമ്പനിക്ക് ലഭിക്കേണ്ടിയിരുന്ന ഓര്‍ഡറുകളിലും ഇത് തിരിച്ചടിയാണ്. ഓഹരി വിപണിയിലും ഈ തിരിച്ചടി പ്രകടമായിരുന്നു. ലോക്ക്ഹീഡ് മാര്‍ട്ടിന്റെ ഓഹരികളില്‍ നിക്ഷേപിച്ചവര്‍ക്ക് കഴിഞ്ഞ മാസം നേട്ടമൊന്നും ലഭിച്ചതുമില്ല. ആറ് മാസത്തെ തുടര്‍ച്ചയായ നഷ്ടത്തിന് ശേഷം 6.59 ശതമാനം നേട്ടത്തിലേക്ക് ഉയര്‍ന്നതിന് പിന്നാലെയാണ് മെയിലെ തിരിച്ചടി.
അടുത്ത പാദങ്ങളില്‍ കമ്പനിക്ക് ലഭിക്കേണ്ട ഓര്‍ഡറുകളില്‍ ചില കുറവുണ്ടാകുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും മികച്ച നാലാം തലമുറ യുദ്ധവിമാനമെന്ന വിശേഷണമാണ് എഫ് 16ന് ലോക്ക്ഹീഡ് മാര്‍ട്ടിന്‍ നല്‍കുന്നത്. എന്നാല്‍ ഇന്ത്യന്‍ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് മുന്നില്‍ മുട്ടുവിറച്ചതാണ് എഫ്16നുകള്‍ക്ക് പണിയായത്. ഇതിന് പുറമെ ജെ17 യുദ്ധവിമാനം നിര്‍മിച്ച അവിക് ചെംഗുഡു എയര്‍ക്രാഫ്റ്റ് (AVIC Chengudu Aircraft) കമ്പനിക്കും കഷ്ടകാലമാണ്. മെയ് 12ന് കുത്തനെ ഉയര്‍ന്ന കമ്പനിയുടെ ഓഹരികള്‍ നിലവില്‍ 20 ശതമാനത്തോളം നഷ്ടത്തിലാണ്
Read DhanamOnline in English
Subscribe to Dhanam Magazine