
ഗോവൻ ഫെനിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കണ്ണൂരിൽ കശുമാങ്ങയിൽ നിന്ന് വാറ്റിയെടുത്ത കുറഞ്ഞ ആൽക്കഹോൾ ഉളള മദ്യം ഉല്‍പ്പാദിപ്പിക്കുന്നു. പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കുറഞ്ഞ ആൽക്കഹോൾ ഉളള കശുമാങ്ങ മദ്യത്തിന് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അനുമതി ലഭിച്ചു. പയ്യാവൂരിലും പരിസര പ്രദേശങ്ങളിലും കശുമാവ് കൃഷി സമൃദ്ധമാണ്. ഇത് പ്രയോജനപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ 2016 ലാണ് സഹകരണ സംഘം ഈ ആശയവുമായി സംസ്ഥാന സർക്കാരിനെ സമീപിക്കുന്നത്.
2022 ജൂണിൽ സർക്കാര്‍ പദ്ധതി അംഗീകരിച്ചിരുന്നു, ഇപ്പോള്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അനുമതി കൂടി ലഭിച്ചിരിക്കുകയാണ്. ഡിസ്റ്റിലറിക്കായി കാഞ്ഞിരക്കൊല്ലിയിൽ നാല് ഏക്കർ ഭൂമി സഹകരണ സംഘം കണ്ടെത്തിയിട്ടുണ്ട്. പ്രാദേശിക കർഷകരെ ഒരുമിച്ച് കൊണ്ടുവന്ന് പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
ഒരു ലിറ്റർ ഫെനിയുടെ ഉൽപാദനച്ചെലവ് ഏകദേശം 200-250 രൂപയാകുമെന്നാണ് കണക്കാക്കുന്നത്. 100 ശതമാനം എക്സൈസ് നികുതി ഏർപ്പെടുത്തിയാൽ, 500-600 രൂപയ്ക്കിടയിൽ ഫെനി വില്‍പ്പനയ്ക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പദ്ധതിക്ക് എക്സൈസ് അനുമതി ഉടന്‍ ലഭിക്കുമെന്നാണ് കരുതുന്നത്. ഡിസംബർ മുതൽ മെയ് വരെയാണ് കശുമാങ്ങ സീസൺ. ഈ വർഷം ഡിസംബറോടെ ഉത്പാദനം ആരംഭിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സഹകരണ സംഘം. ഉല്‍പ്പന്നത്തിന് പേര് സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങളുണ്ട്. 'കണ്ണൂർ ഫെനി' എന്ന പേരാണ് ഉദ്ദേശിക്കുന്നതെങ്കിലും ഗോവയിൽ 'ഫെനി' എന്നതിന് പേറ്റന്റ് ഉള്ളതിനാല്‍, ഇക്കാര്യത്തില്‍ പിന്നീട് ഉചിതമായ തീരുമാനത്തിലെത്താമെന്ന ഉദ്ദേശത്തിലാണ് സഹകരണ സംഘം.
Low-alcohol cashew liquor inspired by Goan feni gets legislative nod in Kannur under cooperative bank initiative.
Read DhanamOnline in English
Subscribe to Dhanam Magazine