Begin typing your search above and press return to search.
പാചക വാതക സിലിണ്ടറിന് രണ്ടാഴ്ചയ്ക്കിടയില്‍ വര്‍ധിച്ചത് 100 രൂപ
പാചക വാതക സിലിണ്ടറിന് രണ്ടാഴ്ചയില്‍ 100 രൂപ വര്‍ധനവ്. 701 രൂപയാണ് പുതിയ നിരക്ക്. പുതുക്കിയ വില ഡിസംബര്‍ 15 മുതല്‍ നിലവില്‍ വന്നു. വാണിജ്യ ആവശ്യങ്ങള്‍ക്ക് വില്‍ക്കുന്ന സിലിണ്ടറുകള്‍ക്കും വില കൂട്ടിയിരുന്നു. വാണിജ്യ സിലിണ്ടറുകളുടെ വില 27 രൂപ കൂടി 1319 രൂപയാക്കി ഉയര്‍ത്തി. ഭക്ഷ്യോല്‍പ്പന്ന മേഖലയിലെ ചെറുകിട സംരംഭകരെ വലയ്ക്കുന്നതാണ് പുതിയ വിലവര്‍ധനവ്.
ഈ മാസം രണ്ടാം തവണയാണ് പാചകവാതക വില കൂട്ടുന്നത്. ഈ മാസം രണ്ടിനാണ് ഇതിനു മുമ്പ് വില കൂട്ടിയത്.
5 കിലോ ഷോര്‍ട്ട് സിലിണ്ടറിന്റെ വിലയില്‍ 18 രൂപയും 19 കിലോ സിലിണ്ടറിന്റെ വില 36.50 രൂപയുമാണ് വര്‍ധനവ്. ഐഒസിയുടെ കണക്കനുസരിച്ച് ഡല്‍ഹിയില്‍ 14.2 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന്റെ വില ഇപ്പോള്‍ 644 രൂപയായി. കൊല്‍ക്കത്തയില്‍ 670.50 രൂപയായും മുംബൈയില്‍ 644 രൂപയായും ചെന്നൈയില്‍ 660 രൂപയായും വില ഉയര്‍ന്നു. എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ വില നിര്‍ണ്ണയിക്കുന്നത് സര്‍ക്കാര്‍ എണ്ണ കമ്പനികളാണ്. ഇത് പ്രതിമാസ അടിസ്ഥാനത്തില്‍ പരിഷ്‌കരിക്കും.
നേരത്തെ ഡല്‍ഹിയില്‍ 14.2 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന്റെ വില 594 രൂപയായിരുന്നു. കൊല്‍ക്കത്തയില്‍ 620.50 രൂപയും മുംബൈയില്‍ 594 രൂപയും ചെന്നൈയില്‍ 610 രൂപയുമായിരുന്നു വില. അതുപോലെ തന്നെ 19 കിലോ എല്‍പിജി സിലിണ്ടറിന്റെ വില ദേശീയ തലസ്ഥാനത്ത് 54.50 സിലിണ്ടറായി ഉയര്‍ത്തി. വില പരിഷ്‌കരണത്തിനുശേഷം വാണിജ്യ സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 1,296 രൂപയായി. വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ 2020 നവംബറിലെ വില 1,241.50 രൂപയായിരുന്നു.
Next Story
Videos