എൽപിജി സിലിണ്ടറിന് 50 രൂപ വർദ്ധിപ്പിച്ചു, നാളെ മുതല്‍ പ്രാബല്യത്തില്‍

സബ്‌സിഡിയുള്ളതും സബ്‌സിഡിയില്ലാത്തതുമായ ഉപയോക്താക്കൾക്ക് വില വര്‍ധന ബാധകം
LPG Cylinders
Image : Canva
Published on

എൽപിജി സിലിണ്ടറിന്റെ വില 50 രൂപ വർദ്ധിപ്പിച്ചു. സബ്‌സിഡിയുള്ളതും സബ്‌സിഡിയില്ലാത്തതുമായ ഉപയോക്താക്കൾക്ക് വില വര്‍ധന ബാധകമാകും. ഏപ്രിൽ 8 മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍ വരും.

ഉജ്ജ്വല (പിഎംയുവൈ) ഉപയോക്താക്കൾക്കും നോൺ-ഉജ്ജ്വല ഉപയോക്താക്കൾക്കും വില വര്‍ധന ബാധകമാണ്. വില വർദ്ധന ഇടയ്ക്കിടെയുള്ള അവലോകനത്തിന്റെ ഭാഗമായാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.

ഇതോടെ സാധാരണ ഉപയോക്താക്കള്‍ക്ക് ഗ്യാസ് വില 803 രൂപയിൽ നിന്ന് 853 രൂപയായി ഉയരും. ഉജ്ജ്വല ഉപയോക്താക്കള്‍ക്ക് സിലിണ്ടറിന് 500 രൂപയിൽ നിന്ന് 550 രൂപയായും വില ഉയരും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (BPL) വീടുകളിലെ സ്ത്രീകൾക്ക് എല്‍പിജി നൽകുക എന്ന ഉദ്ദേശത്തോടെയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന നടപ്പാക്കുന്നത്. 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ നിരക്ക് 2024 ഓഗസ്റ്റിനാണ് അവസാനമായി വര്‍ധിപ്പിച്ചത്.

അതേസമയം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വർദ്ധന ഉപയോക്താക്കളെ ഭാരപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്ന് ഹർദീപ് സിംഗ് പുരി പറഞ്ഞു. സബ്‌സിഡിയോടെ എൽപിജി ഗ്യാസ് നല്‍കുന്നത് മൂലം എണ്ണ വിപണന കമ്പനികൾക്കുണ്ടായ 43,000 കോടി രൂപയുടെ നഷ്ടം നികത്താൻ തീരുവ വർദ്ധന സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com