എല്‍.പി.ജി പ്രതിസന്ധി: ട്രെയിനുകളില്‍ ഭക്ഷണ വിതരണം നിലക്കുമോ? മുന്നറിയിപ്പുമായി ഐ.ആർ.സി.ടി.സി

ടിക്കറ്റിനൊപ്പം ഭക്ഷണം ബുക്ക് ചെയ്ത യാത്രക്കാർക്ക് സേവനം നൽകാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ മുഴുവൻ തുകയും റീഫണ്ട് നല്‍കും
Indian Railway
Image : Canva
Published on

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ കാരണം രാജ്യത്തുണ്ടായ എൽപിജി (LPG) ദൗർലഭ്യം ട്രെയിനുകളിലെ ഭക്ഷണ വിതരണത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഐആർസിടിസി (IRCTC). പാചകവാതക ക്ഷാമം രൂക്ഷമായാൽ ട്രെയിനുകളിൽ പാകം ചെയ്ത ഭക്ഷണം നൽകുന്നത് താൽക്കാലികമായി നിർത്തിവെച്ചേക്കാമെന്നും പകരം ഭക്ഷണത്തിന് പണം നൽകിയവർക്ക് അത് തിരികെ നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

ബദൽ മാർഗങ്ങൾ കണ്ടെത്തണം

ഐആർസിടിസിയുടെ ബേസ് കിച്ചണുകളെയാണ് ഈ ദൗർലഭ്യം പ്രധാനമായും ബാധിക്കുന്നത്. ഇവിടെയാണ് പാന്ററി കാറുകളിലേക്ക് ആവശ്യമായ ഭക്ഷണങ്ങൾ തയ്യാറാക്കുന്നത്. പ്രതിദിനം ഏകദേശം 17 ലക്ഷം ഉച്ചഭക്ഷണമാണ് രാജ്യത്തുടനീളം റെയിൽവേ വിതരണം ചെയ്യുന്നത്. ഭക്ഷണവിതരണം തടസപ്പെടാതിരിക്കാൻ പാചകവാതകത്തിന് പകരം ബദൽ മാർഗങ്ങൾ ഉപയോഗിക്കാൻ ഫുഡ് പ്ലാസകൾക്കും ജൻ ആഹാർ ഔട്ട്‌ലെറ്റുകൾക്കും ഐആർസിടിസി നിർദ്ദേശം നൽകിയിട്ടുണ്ട്.

ടിക്കറ്റിനൊപ്പം ഭക്ഷണം ബുക്ക് ചെയ്ത യാത്രക്കാർക്ക് സേവനം നൽകാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ മുഴുവൻ തുകയും റീഫണ്ട് ആയി ലഭിക്കും. ഇതിലൂടെ യാത്രക്കാർക്ക് സാമ്പത്തിക നഷ്ടം ഉണ്ടാകില്ലെന്ന് അധികൃതർ ഉറപ്പുനൽകുന്നു. ഗ്യാസ് വിതരണത്തിൽ എന്തെങ്കിലും തടസമുണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ കാറ്ററിംഗ് കരാറുകാരോട് റെയിൽവേ ആവശ്യപ്പെട്ടിട്ടുണ്ട്. പശ്ചിമേഷ്യയില്‍ യു.എസ്-ഇറാന്‍ സംഘർഷം വാണിജ്യ എൽപിജി വിതരണ ശൃംഖലയെ ബാധിക്കുമെന്ന ആശങ്കയെത്തുടർന്നാണ് ഈ മുൻകരുതൽ നടപടികൾ.

Possible LPG shortages linked to West Asia tensions could disrupt cooked food services on Indian trains, prompting IRCTC to consider temporary suspension and refunds for passengers.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com