യുഎഇയില്‍ റീട്ടെയ്ല്‍ സാന്നിദ്ധ്യം വിപുലമാക്കി ലുലു; പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു

യുഎഇയില്‍ റീട്ടെയ്ല്‍ സാന്നിദ്ധ്യം വിപുലമാക്കി ലുലു; പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു
Published on

അല്‍ ജിമ്മിയിലുള്ള അല്‍ഐന്‍ കമ്മ്യുണിറ്റി സെന്ററില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്ന് ലുലു. യുഎഇയില്‍ റീട്ടെയ്ല്‍ സാന്നിദ്ധ്യം കൂടുതല്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തില്‍ അല്‍ ഫലാജ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് മാനേജിങ്ങ് ഡയറക്ടര്‍ ഹംദാന്‍ അവദ് തരീഫ് മുഹമ്മദ് അല്‍ കെത്ബി ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

കമ്മ്യൂണിറ്റി സെന്ററിക് റീട്ടെയ്ല്‍ കൂടുതല്‍ വിപുലമാക്കുന്നതിന്റെ തുടര്‍ച്ചയാണ് പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് എന്നും ഉപഭോക്താകള്‍ക്ക് കൂടുതല്‍ വിപുലമായ സേവനം ഉറപ്പാക്കുകയാണ് ലുലുവെന്നും ചെയര്‍മാന്‍ എം.എ യൂസഫലി പറഞ്ഞു. ജിസിസിയില്‍ കൂടുതല്‍ സ്റ്റോറുകള്‍ തുറക്കുമെന്നും അദേഹം വ്യക്തമാക്കി.

ഗ്രോസറി, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ് ബേക്കറി, മത്സ്യം-ഇറച്ചി ലൈവ് കൗണ്ടറുകള്‍ അടക്കം ഉപഭോക്താകള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഇലക്ട്രോണിക്‌സ് ഹോം അപ്ലെയന്‍സ് ഉത്പന്നങ്ങളുടെ മികച്ച ശേഖരവും ലഭ്യമാക്കിയിട്ടുണ്ട്. ഷോപ്പിങ്ങ് കൂടുതല്‍ സുഗമമാക്കാന്‍ സെല്‍ ചെക്ക് ഔട്ട് കൗണ്ടറുകള്‍, മികച്ച പാര്‍ക്കിംഗ് സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.

ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷറഫ് അലി എം.എ, ലുലു ഇന്റര്‍നാഷ്ണല്‍ ഹോള്‍ഡിങ്ങ്‌സ് ഡയറക്ടര്‍ ആനന്ദ് എ.വി, അല്‍ ഐന്‍ റീജിയണല്‍ ഡയറക്ടര്‍ ഷാജി ജമാലുദ്ദീന്‍, ലുലു മാര്‍ക്കറ്റിങ്ങ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com