

യുഎഇയില്‍ നിന്നുള്ള മികച്ച നിക്ഷേപങ്ങള്‍ക്ക് വഴിയൊരുക്കി വിശാഖപട്ടണത്ത് നടന്ന ഇന്‍വെസ്റ്റോപ്പിയ ഗ്ലോബല്‍ സമ്മിറ്റില്‍ ലുലു ഗ്രൂപ്പിന്റെ വമ്പന്‍ നിക്ഷേപ വാഗ്ദാനം. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, യുഎഇയില്‍ നിന്നുള്ള വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്ത സമ്മിറ്റില്‍ ഇന്ത്യ യുഎഇ നിക്ഷേപരംഗത്തെ പുതിയ സാധ്യതകള്‍ ചര്‍ച്ചയായി. ഇന്ത്യ യുഎഇ ഫുഡ് കോറിഡോര്‍, ഗ്രീന്‍ എനര്‍ജി, സീപോര്‍ട്ട്, ലോജിസ്റ്റിക്‌സ്, ഷിപ്പ് ബില്‍ഡിങ്ങ്, ഡിജിറ്റല്‍, എഐ, സ്‌പേസ്, ടൂറിസം രംഗത്ത് നിക്ഷേപം ശക്തിപ്പെടുത്താനും ധാരണയായി.
വിശാഖപട്ടണത്ത് മെഗാ ഷോപ്പിങ്ങ് മാള്‍, വിജയവാഡയില്‍ ഭക്ഷ്യസംസ്‌കരണ കേന്ദ്രം, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ അടക്കം ആന്ധ്രയില്‍ വിപുലമായ പദ്ധതികള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് എം.എ യൂസഫലി സമ്മിറ്റില്‍ വ്യക്തമാക്കി. വിശാഖപട്ടണത്തെ മെഗാ ഷോപ്പിങ്ങ് മാള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ 8,000 പേര്‍ക്ക് തൊഴിലവസരം ഒരുങ്ങും. വിജയവാഡയില്‍ ഭക്ഷ്യസംസ്‌കരണ കേന്ദ്രത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. ആന്ധ്രയിലെ കര്‍ഷകര്‍ക്കും സര്‍ക്കാരിനും മികച്ച പിന്തുണ നല്‍കുന്നത് കൂടിയാണ് ലുലുവിന്റെ പദ്ധതികളെന്നും എം.എ യൂസഫലി പറഞ്ഞു. ആന്ധ്രയില്‍ നിന്നുള്ള പച്ചക്കറി പഴം, ഉല്‍പന്നങ്ങള്‍ മിഡില്‍ ഈസ്റ്റ് ഉള്‍പ്പടെയുള്ള ലുലു സ്റ്റോറുകളില്‍ ലഭ്യമാക്കും. സംസ്ഥാനത്തിന്റെ തനത് കാര്‍ഷിക വിഭവങ്ങളുടെ ഗുണമേന്മ ലോകമെമ്പാടും എത്തുകയാണ്. അമരാവതിയിലേക്ക് കൂടി ലുലുവിന്റെ സേവനം വിപുലമാക്കണമെന്ന് മുഖ്യന്ത്രി ചന്ദ്രബാബു നായിഡു സമ്മിറ്റില്‍ എം.എ യൂസഫലിയോട് ആവശ്യപ്പെട്ടു.
ആന്ധ്രാപ്രദേശില്‍ നിക്ഷേപങ്ങള്‍ക്ക് എല്ലാ വിധ പിന്തുണയും സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുവെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യക്തമാക്കി. കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ ലുലു അടക്കം യുഎഇ ആസ്ഥാനമായുള്ള കമ്പനികളെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആന്ധ്രയിലേക്ക് ക്ഷണിച്ചു. ലുലു ഗ്രൂപ്പിന്റെ നിക്ഷേപങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും ആന്ധ്രമുഖ്യന്ത്രി ചന്ദ്രബാബു നായിഡു ഉറപ്പ് നല്‍കി. ഇന്ത്യയും യുഎഇയും തമ്മില്‍ മികച്ച വ്യാപാരബന്ധമാണ് ഉള്ളതെന്നും യുഎഇയുടെ മൂന്നാമത്തെ വലിയ ട്രേഡിങ്ങ് പാര്‍ടണറാണ് ഇന്ത്യയെന്നും യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine