യു.പി.ഐ സേവനങ്ങള്‍ ഇനി ഖത്തര്‍ ലുലുഗ്രൂപ്പ് സ്‌റ്റോറുകളിലും; ഇനി ഷോപ്പിംഗ് വളരെയെളുപ്പം

ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് രൂപയില്‍ തന്നെ ഇടപാട് നടത്താന്‍ പുതിയ സൗകര്യം വഴി സാധിക്കും. തുക കൈമാറ്റത്തിന് വിനിമയനിരക്ക് ഇല്ലെന്നതും ശ്രദ്ധേയമാണ്. 8.3 ലക്ഷം ഇന്ത്യക്കാര്‍ ഖത്തറില്‍ പ്രവാസികളായുണ്ട്
lulu mall qatar
Published on

യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫെയ്‌സ് (യു.പി.ഐ) സേവനങ്ങള്‍ മിഡില്‍ ഈസ്റ്റില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ച് ഇന്ത്യ. ഖത്തറിലെ ഹമ്മദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ യു.പി.ഐ സേവനങ്ങള്‍ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെ ഇപ്പോഴിതാ ലുലുഗ്രൂപ്പിന്റെ ഖത്തറിലെ ഷോറൂമുകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് നാഷ്ണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ).

പേള്‍ ഖത്തറിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലാണ് സേവനങ്ങള്‍ ഉദ്ഘാടനം ചെയ്തത്. ഖത്തര്‍ നാഷണല്‍ ബാങ്കുമായി (Qatar National Bank-QNB) ചേര്‍ന്നാണ് യു.പി.ഐ സേവനങ്ങള്‍ ലുലുവില്‍ അവതരിപ്പിച്ചത്. ഇന്ത്യയും ഖത്തറും തമ്മിലുള്ള വാണിജ്യ ബന്ധം കൂടുതല്‍ ദൃഢമാകാന്‍ പുതിയ സഹകരണത്തിലൂടെ സാധിക്കുമെന്ന് പീയൂഷ് ഗോയല്‍ അഭിപ്രായപ്പെട്ടു.

യാത്രക്കാര്‍ക്കും പ്രവാസികള്‍ക്കും നേട്ടം

ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് രൂപയില്‍ തന്നെ ഇടപാട് നടത്താന്‍ പുതിയ സൗകര്യം വഴി സാധിക്കും. തുക കൈമാറ്റത്തിന് വിനിമയനിരക്ക് ഇല്ലെന്നതും ശ്രദ്ധേയമാണ്. 8.3 ലക്ഷം ഇന്ത്യക്കാര്‍ ഖത്തറില്‍ പ്രവാസികളായുണ്ട്. ഓരോ വര്‍ഷവും പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ ഈ രാജ്യത്തേക്ക് സന്ദര്‍ശനം നടത്തുന്നുണ്ട്. ഇവര്‍ക്ക് ഗുണം ചെയ്യുന്നതാണ് യു.പി.ഐ സൗകര്യം.

ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് റുപേ കാര്‍ഡ് വഴി ലുലുവിന്റെ എല്ലാ സ്റ്റോറുകളിലും പണമിടപാട് നടത്താം. ഫോണ്‍പേ, ഗൂഗിള്‍പേ, പേയ്.ടി.എം ആപ്പുകള്‍ വഴിയും പണമയയ്ക്കാന്‍ സാധിക്കും. ഉപയോക്താവിന്റെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുള്ള പണമാകും ഇടപാടിനായി ഉപയോഗിക്കുക.

കഴിഞ്ഞ വര്‍ഷം യു.എ.ഇയിലെ ലുലുഗ്രൂപ്പ് സ്റ്റോറുകളില്‍ ഈ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. യു.പി.ഐ സേവനങ്ങളെ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ മുന്നോട്ടു പോകുന്നത്.

UPI services launched at Lulu stores in Qatar, enabling seamless Rupee payments for Indian visitors and expats

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com