സമുദ്രവിഭവങ്ങള്‍ ലൈവായി രുചിക്കാം; ലുലുവില്‍ സീഫുഡ് ഫെസ്റ്റിവല്‍

41ല്‍ പരം മത്സ്യ വിഭവങ്ങളുടെ പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. ലുലുവിലെ ഷെഫുമാരുടെ നേതൃത്വത്തില്‍ സ്വാദിഷ്ടവുമായ രുചിക്കൂട്ടുകളിലാണ് സീ ഫുഡ് ഫെസ്റ്റിവല്‍ ഒരുങ്ങിയിരിക്കുന്നത്.
കൊച്ചി ലുലുമാളില്‍ തുടക്കമായ സീഫുഡ് ഫെസ്റ്റിവല്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി ലുലുമാളില്‍ തുടക്കമായ സീഫുഡ് ഫെസ്റ്റിവല്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഉദ്ഘാടനം ചെയ്യുന്നു.
Published on: 

സമുദ്ര വിഭവങ്ങളുടെ രുചിക്കൂട്ടുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ സീഫുഡ് ഫെസ്റ്റിന് തുടക്കമായി. നൂറിലധികം സമുദ്രോത്പന്നങ്ങള്‍ക്കൊപ്പം 41ലധികം സമുദ്രവിഭവങ്ങളും മേളയുടെ ആകര്‍ഷണമാണ്. ഫെസ്റ്റിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് നിര്‍വഹിച്ചു. ഇന്ത്യയിലെ മത്സ്യങ്ങള്‍ക്ക് പുറമേ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള മത്സ്യരുചികളും മേളയുടെ ഭാഗമാണ്.

41ല്‍ പരം മത്സ്യ വിഭവങ്ങളുടെ പ്രത്യേക കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. ലുലുവിലെ ഷെഫുമാരുടെ നേതൃത്വത്തില്‍ സ്വാദിഷ്ടവുമായ രുചിക്കൂട്ടുകളിലാണ് സീ ഫുഡ് ഫെസ്റ്റിവല്‍ ഒരുങ്ങിയിരിക്കുന്നത്. കേരളത്തിലെ പരമ്പരാഗത സമുദ്രവിഭങ്ങളായ ഞണ്ട്, കൊഞ്ച്, കൂന്തല്‍, നെയ്മീന്‍, ആവോലി, ചെമ്പല്ലി എന്നീ മത്സ്യങ്ങളുടെ വിഭവങ്ങള്‍ ഉള്‍പ്പടെ സീഫുഡ് ബിരിയാണി, കല്ലില്‍ ചുട്ട ചെമ്മീന്‍, വ്യത്യസ്തതരം മത്സ്യ ഉത്പന്നങ്ങള്‍, മീന്‍ അച്ചാറുകള്‍ എന്നിവ സീ ഫുഡ് കൗണ്ടറില്‍ ലഭ്യമാണ്.

മരട് ഫോറം മാളിലെ ലുലു ഡെയിലിയിലും സീ ഫുഡ് ഫെസ്റ്റ് നടക്കുന്നുണ്ട്. നവംബര്‍ രണ്ട് വരെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സീഫുഡ് ഫെസ്റ്റ് തുടരും. ചടങ്ങില്‍ ലുലു ഇന്ത്യ മീഡിയ ഹെഡ് എന്‍.ബി സ്വരാജ്, കൊച്ചി ലുലുമാള്‍ ജനറല്‍ മാനേജര്‍ വിഷ്ണു ആര്‍ നാഥ്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്‌സ് ജനറല്‍ മാനേജര്‍ ജോ പൈനേടത്ത്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജയേഷ് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

ഗള്‍ഫിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നിരവധി തൊഴിലവസരങ്ങള്‍; നവംബര്‍ 5ന് നേരിട്ടുള്ള അഭിമുഖം, വിശദാംശങ്ങള്‍ അറിയാം
 Yusuff Ali MA, LuLu Group Chairman & Managing Director
ബെംഗളൂരുവില്‍ ഏഴാമത്തെ സ്റ്റോറുമായി ലുലുഗ്രൂപ്പ്; ജെപി നഗറില്‍ 40,000 ചതുരശ്രയടിയില്‍ ലുലു ഡെയ്‌ലി
ചെന്നൈ ഷെണോയി നഗറിലെ ഹൈപ്പർമാർക്കറ്റ് നിയമസഭാ സ്പീക്കർ ജെ സി ഡി പ്രഭാകർ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രിമാരായ രാജ്‌മോഹൻ അറുമുഖം, പി വെങ്കട്ടരമണൻ, ലുലുഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി എന്നിവർ ഒപ്പം.
```html ```