

പ്രമുഖ മലയാളി വ്യവസായി എം.എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലുഗ്രൂപ്പ് 2025ലെ ഗള്‍ഫ് മേഖലയില്‍ നിന്നുള്ള അര്‍ധവാര്‍ഷിക ഫലം പുറത്തുവിട്ടു. ആദ്യ പകുതിയില്‍ 36,000 കോടി രൂപയുടെ വരുമാനം നേടി. 9.9 ശതമാനം വളര്‍ച്ചയോടെ 1,200 കോടി രൂപയുടെ ലാഭവും കമ്പനി സ്വന്തമാക്കി.
ഇ-കൊമേഴ്‌സ് രംഗത്തെ മികച്ച വളര്‍ച്ചയാണ് നേട്ടത്തിന് കരുത്തേകിയത്. 5,037 കോടി രൂപയുടെ നേട്ടത്തോടെ 3.5 ശതമാനം വളര്‍ച്ച ലുലു പ്രൈവറ്റ് ലേബല്‍ പ്രൊഡക്ട്‌സില്‍ നിന്ന് നേടി.
റീട്ടെയ്ല്‍ വരുമാനത്തിന്റെ 29.7 ശതമാനം പ്രൈവറ്റ് ലേബലില്‍ നിന്നാണ്. 952 കോടി രൂപയുടെ നേട്ടത്തോടെ 43.4 ശതമാനം വളര്‍ച്ചാനിരക്ക് ഇ-കൊമേഴ്‌സിനുണ്ട്. യു.എ.ഇയില്‍ 9.4 ശതമാനം വളര്‍ച്ച നേടാന്‍ ലുലുഗ്രൂപ്പിനായി. സൗദി അറേബ്യയില്‍ 3.8 ശതമാനവും കുവൈത്തില്‍ 4.9 ശതമാനവും വളര്‍ച്ച ലുലുവിനുണ്ട്.
നിക്ഷേപകര്‍ക്കായി 867 കോടി രൂപയുടെ ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചു. 78 ശതമാനത്തിലേറെ ലാഭവിഹിതമാണ് നിക്ഷേപകര്‍ക്ക് ലഭിക്കുക. 2025ലെ ആദ്യ പകുതിയില്‍ മാത്രം ഏഴ് പുതിയ സ്റ്റോറുകളും ജൂലൈയില്‍ നാല് പുതിയ സ്റ്റോറുകളും ഉള്‍പ്പടെ 11 സ്റ്റോറുകള്‍ ഈ വര്‍ഷം ഇതുവരെ തുറന്നു. 9 പുതിയ സ്റ്റോറുകള്‍ കൂടി ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും റീട്ടെയ്ല്‍ സാന്നിധ്യം വിപുലമാക്കി നിക്ഷേപകര്‍ക്ക് കൂടുതല്‍ നേട്ടം നല്‍കുമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി വ്യക്തമാക്കി.
ലുലു ഹാപ്പിനെസ് ലോയല്‍റ്റി പ്രോഗ്രാമിനും മികച്ച നേട്ടമാണ് ലഭിച്ചത്. ഒരു മില്യണ്‍ പുതിയ അംഗങ്ങളോടെ 7.3 മില്യണ്‍ പേര്‍ ഹാപ്പിനെസ് പ്രോഗ്രാമില്‍ അംഗങ്ങളായി. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വിപുലമാക്കിയും ഹാപ്പിനെസ് ലോയല്‍റ്റി പ്രോഗ്രാമുകള്‍ അടക്കം സജീവമാക്കിയും ഉപയോക്താകള്‍ക്ക് കൂടുതല്‍ സേവനം ഉറപ്പാക്കുന്നതിനുള്ള നീക്കത്തിലാണ് ലുലു റീട്ടെയ്ല്‍.
Read DhanamOnline in English
Subscribe to Dhanam Magazine