യൂസഫലിയുടെ 500 കോടി രൂപയുടെ പ്രൈവറ്റ് ജെറ്റ് അടുത്ത് പരിചയപ്പെടാം

ലുലു ഗ്രൂപ്പിന്റെ ഉടമയും പ്രമുഖ മലയാളി ബിസിനസ് മാഗ്‌നറ്റുമായ എം.എ യൂസഫ് അലി ആഡംബരപൂർണമായ ഗൾഫ്‌സ്ട്രീം ജി600 പ്രൈവറ്റ് ജെറ്റാണ് സ്വന്തമാക്കിയിട്ടുളളത്. T7-YMA രജിസ്‌ട്രേഷൻ നമ്പറുള്ള പ്രൈവറ്റ് ജെറ്റ്, അമേരിക്കൻ കമ്പനിയായ ജനറൽ ഡൈനാമിക്‌സിന്റെ ഉടമസ്ഥതയിലുള്ള ഗൾഫ്‌സ്ട്രീം എയ്‌റോസ്‌പേസ് ആണ് നിർമ്മിച്ചിരിക്കുന്നത്.
ഏറ്റവും വേഗതയേറിയ ലോംഗ് റേഞ്ച് പ്രൈവറ്റ് ജെറ്റ്
6,600 നോട്ടിക്കൽ മൈൽ റേഞ്ചും മണിക്കൂറിൽ 982 കിലോമീറ്റർ വേഗതയുമുള്ള ഈ ഹൈ-എൻഡ് ജെറ്റ് ലോകത്തിലെ ഏറ്റവും വേഗതയേറിയ ലോംഗ് റേഞ്ച് പ്രൈവറ്റ് ജെറ്റ് ആണെന്നാണ് നിര്‍മ്മാതക്കള്‍ അവകാശപ്പെടുന്നത്. വിമാനത്തിന് 96.1 അടി നീളവും 25.3 അടി ഉയരവും 94.2 അടി നീളമുളള ചിറകുകളും ആണ് ഉളളത്. അകത്ത് 51.2 അടി നീളവും 7.6 അടി വീതിയും 6.2 അടി ഉയരവുമുള്ള ക്യാബിൻ സുഖകരമായ യാത്രയ്ക്ക് വിശാലമായ ഇടം വാഗ്ദാനം ചെയ്യുന്നു.

19 യാത്രക്കാര്‍ക്ക് വരെ സഞ്ചരിക്കാം
വലിയ റൺവേ നീളമാണ് ഗൾഫ്‌സ്ട്രീം ജി600 പ്രവർത്തനത്തിന് ആവശ്യമുളളത്. ടേക്ക്ഓഫിന് 5,700 അടിയും ലാൻഡിംഗിന് 3,100 അടിയും ഈ ജെറ്റിന് ആവശ്യമാണ്. കൂടാതെ, പരമാവധി ടേക്ക് ഓഫ് ഭാരശേഷി 94,600 പൗണ്ടും പരമാവധി ലാൻഡിംഗ് ഭാരം 76,800 പൗണ്ടുമാണ് ജെറ്റിനുളളത്. 19 യാത്രക്കാരെ വരെ വഹിക്കാനുള്ള ശേഷിയാണ് ഗൾഫ്‌സ്ട്രീം G600 ജെറ്റിനുളളത്. വിമാനത്തിൽ 10 പേർക്ക് വരെ ഉറങ്ങാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നു.
2019 ലെ ആദ്യ വില്‍പ്പനയ്ക്ക് ശേഷം ഈ ആഡംബര ജെറ്റിന്റെ 100 ലധികം യൂണിറ്റുകള്‍ നിലവില്‍ വിറ്റഴിച്ചിട്ടുണ്ട്. ജോർജിയയിലെ സവന്നയിൽ നിന്ന് ജനീവയിലേക്ക് അറ്റ്ലാന്റിക് സമുദ്രം കടന്ന് 7.21 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കുക എന്ന റെക്കോഡ് കൈവരിച്ച അസാധാരണമായ ശേഷിയുളള വിമാനമാണ് ജി600. ന്യൂയോർക്കിൽ നിന്ന് ദുബായ്, ലണ്ടനിൽ നിന്ന് ബീജിംഗ് പോലുള്ള പ്രധാന ആഗോള ലക്ഷ്യസ്ഥാനങ്ങൾക്കിടയിൽ നോൺ-സ്റ്റോപ്പ് സര്‍വീസ് നടത്താന്‍ സാധിക്കുന്ന പ്രകടന ക്ഷമതയുളള ജെറ്റാണ് ഗൾഫ്‌സ്ട്രീം ജി600.

Related Articles

Next Story

Videos

Share it