വയനാട് പുനരധിവാസത്തിന് രണ്ടാംഘട്ട സഹായം നല്‍കി എം.എ യൂസഫലി; 10 കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറി; 50 വീടുകള്‍ നിര്‍മ്മിക്കും

ആദ്യഘട്ടത്തില്‍ അഞ്ച് കോടി രൂപ കഴിഞ്ഞ വര്‍ഷം എം.എ യൂസഫലി നല്‍കിയിരുന്നു
വയനാട് മുണ്ടക്കൈ, ചൂരല്‍മല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപയുടെ ചെക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നു.
വയനാട് മുണ്ടക്കൈ, ചൂരല്‍മല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപയുടെ ചെക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കുന്നു.
Published on

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട് മുണ്ടക്കൈ ചൂരല്‍മല മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് 10 കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് എം.എ യൂസഫലി കൈമാറിയത്. ദുരിതബാധിതര്‍ക്ക് 50 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനായാണ് സഹായം.

ആദ്യ ഘട്ടം നല്‍കിയത് അഞ്ച് കോടി

വയനാട് ദുരന്തബാധിതര്‍ക്കായി ആദ്യഘട്ടത്തില്‍ അഞ്ച് കോടി രൂപ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ യൂസഫലി നല്‍കിയിരുന്നു. രണ്ടാം ഘട്ട സഹായമായാണ് 10 കോടി രൂപ കൂടി മുഖ്യമന്ത്രിക്ക് കൈമാറിയത്. നാടിന്റെ പുനരധിവാസത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ മുഖ്യമന്ത്രിയെ യൂസഫലി അറിയിച്ചു. മുണ്ടക്കൈ, ചൂരല്‍മല ദുരിതബാധിതര്‍ക്കായി ഉയരുന്ന ടൗണ്‍ഷിപ്പ് നിര്‍മാണത്തിന് ഉള്‍പ്പടെ വേഗത പകരുന്നതാണ് ധനസഹായം. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് പിന്നാലെ, ദുരിതബാധിതര്‍ക്ക് 50 വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന് യൂസഫലി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി സഹായം കൈമാറിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com