വിപണി പിടിക്കാനൊരുങ്ങി മഹീന്ദ്ര, എസ്.എം.എല്‍ ഇസുസുവിലെ 44 ശതമാനം ഓഹരി വാങ്ങുമെന്ന് റിപ്പോര്‍ട്ട്

ജപ്പാനിലെ സുമിടോമോ കോര്‍പറേഷന് 44 ശതമാനവും ഇസുസുവിന് 15 ശതമാനവും ഓഹരി വിഹിതവുമാണ് കമ്പനിയിലുള്ളത്
isuzu buses
smlisuzu
Published on

ഹെവി വാഹന നിര്‍മാതാവായ എസ്.എം.എല്‍ ഇസുസുവിനെ ജാപ്പനീസ് പ്രൊമോട്ടര്‍മാരില്‍ നിന്നും സ്വന്തമാക്കാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. കമ്പനിയില്‍ ജപ്പാനിലെ സുമിടോമോ കോര്‍പറേഷനുള്ള 44 ശതമാനം ഓഹരികള്‍ വാങ്ങാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് സി.എന്‍.ബി.സി ആവാസ് റിപ്പോര്‍ട്ട് ചെയ്തു. 20.26 ബില്യന്‍ ഡോളറിന്റെ (ഏകദേശം 1.7 ലക്ഷം കോടി രൂപ) വിപണി മൂല്യം കണക്കാക്കി ഓഹരിയൊന്നിന് 1,400 രൂപ മുതല്‍ 1,500 രൂപ വരെ വിലയിലാണ് ഇടപാടെന്നാണ് റിപ്പോര്‍ട്ട്.

ഇത് സംബന്ധിച്ച നിര്‍ദ്ദേശത്തിന് ഈ ആഴ്ച ചേരുന്ന മഹീന്ദ്രയുടെ ബോര്‍ഡ് മീറ്റിംഗ് അംഗീകാരം നല്‍കുമെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. എന്നാല്‍ വാര്‍ത്തകളോട് പ്രതികരിക്കാന്‍ മഹീന്ദ്ര തയ്യാറായില്ല. വിപണിയിലെ ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ല എന്നായിരുന്നു മറുപടി.

എസ്.എം.എല്‍ ഇസുസു

വാണിജ്യ വാഹനങ്ങള്‍ നിര്‍മിക്കുന്ന എസ്.എം.എല്‍ ഇസുസു (സ്വരാജ് വെഹിക്കിള്‍സ് ലിമിറ്റഡ് സ്വരാജ് മസ്ദ ലിമിറ്റഡ് ഇസുസു) 1983ലാണ് സ്ഥാപിക്കുന്നത്. ജപ്പാനിലെ സുമിടോമോ കോര്‍പറേഷന് 44 ശതമാനവും ഇസുസുവിന് 15 ശതമാനവും ഓഹരി വിഹിതവുമാണ് കമ്പനിയിലുള്ളത്. ട്രക്ക്, ബസ്, ആംബുലന്‍സ് തുടങ്ങിയവ നിര്‍മിക്കുന്ന കമ്പനി ഇന്ത്യയില്‍ വില്‍പ്പന നടത്തുന്നതിന് പുറമെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതിയും നടത്തുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com