
മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന സൂപ്പര്‍ ലീഗ് കേരളക്ക് തകര്‍പ്പന്‍ തുടക്കം. ഉദ്ഘാടന മല്‍സരത്തില്‍ മലപ്പുറം എഫ്‌സി ആതിഥേയരായ ഫോഴ്‌സ കൊച്ചിയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തി. ബോളിവുഡ് താരം ജാക്കിലിന്‍ ഫെര്‍ണാണ്ടസ്, ഗായകന്‍ ഡബ്‌സി, കീബോര്‍ഡ് താരം സ്റ്റീഫന്‍ ദേവസി, ശിവമണി, ഡിജെ സാവിയോ,ഡിജെ ശേഖര്‍ എന്നിവരുടെ സംഗീതനിശയ്ക്ക് ശേഷമായിരുന്നു ഉദ്ഘാടന മല്‍സരം അരങ്ങേറിയത്.
മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ തന്നെ മലപ്പുറം എഫ്‌സി സ്പാനിഷ് താരം പെട്രോ മാന്‍സിയിലൂടെ വിലകുലുക്കി. ക്യാപ്റ്റന്‍ അനസ് എടത്തൊടിയുടെ നേതൃത്വത്തിലുള്ള മലപ്പുറത്തിന്റെ പ്രതിരോധനിര കരുത്തായി നിന്നു. കൊച്ചിയുടെ മുന്നേറ്റങ്ങള്‍ക്ക് പലപ്പോഴും മൂര്‍ച്ച കുറവായിരുന്നു. നാല്പതാം മിനിറ്റില്‍ ഫസലുറഹ്‌മാന്‍ രണ്ടാംഗോള്‍ കണ്ടെത്തി. രണ്ടാം പകുതിയില്‍ തിരിച്ചുവരവിനായി സുഭാഷിഷ് റോയും സഖ്യവും ഏറെ പരിശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല.
Read DhanamOnline in English
Subscribe to Dhanam Magazine