

ബാര്‍ക്കിന്റെ പ്രതിവാര മലയാളം ന്യൂസ് ചാനല്‍ റേറ്റിംഗില്‍ കുതിപ്പു തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്. 45-ാം ആഴ്ച്ചയിലെ റേറ്റിംഗില്‍ 100 പോയിന്റ് തൊടാനും ഏഷ്യാനെറ്റ് ന്യൂസിന് സാധിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയാണ് രണ്ടാംസ്ഥാനത്ത്.
തെരഞ്ഞൈടുപ്പ് കാലമായിട്ടും പരിധിവിട്ട് ന്യൂസ് ചാനലുകളുടെ റേറ്റിംഗ് പോയിന്റ് ഉയരുന്നില്ലെന്നത് ശ്രദ്ധേയമാണ്. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലവും കേരളത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പ്രചാരണവും വാര്‍ത്ത ചാനലുകള്‍ക്ക് കാര്യമായ നേട്ടം സമ്മാനിക്കുന്നില്ല.
കഴിഞ്ഞയാഴ്ച്ച 95 റേറ്റിംഗ് പോയിന്റുകളായിരുന്നു ഏഷ്യാനെറ്റ് ന്യൂസിന് ഉണ്ടായിരുന്നത്. വാര്‍ത്ത സാധ്യതകളുണ്ടായിരുന്ന വാരമായിരുന്നിട്ട് പോലും അഞ്ച് പോയിന്റ് മാത്രമാണ് ഉയര്‍ന്നത്. രണ്ടാംസ്ഥാനത്തുള്ള റിപ്പോര്‍ട്ടറിന് ഈ വാരം 14 പോയിന്റുകള്‍ നേടാനായി. 78 പോയിന്റാണ് റിപ്പോര്‍ട്ടിന്റെ ആകെ സമ്പാദ്യം.
ഇടക്കാലത്ത് ഒന്നാംസ്ഥാനം വരെ നേടിയ 24 ന്യൂസ് നിലവില്‍ 55 പോയിന്റുമായി മൂന്നാംസ്ഥാനത്താണ്. ഏഷ്യാനെറ്റിനേക്കാള്‍ 45 പോയിന്റ് പിന്നില്‍. സമാന എഡിറ്റോറിയല്‍ ഉള്ളടക്കവുമായി റിപ്പോര്‍ട്ടര്‍ ടിവി എത്തിയതാണ് 24 ന്യൂസിന് തിരിച്ചടിയായത്.
നാലാംസ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടമാണ് കടുപ്പത്തില്‍ മുന്നേറുന്നത്. നിലവില്‍ മനോരമ ന്യൂസാണ് ഈ സ്ഥാനത്ത്. മനോരമ ന്യൂസിനുള്ളത് 41 പോയിന്റ്. മുന്‍ ആഴ്ചകളില്‍ കടുത്ത പോരാട്ടം നടത്തിയ മാതൃഭൂമി 32 പോയിന്റുമായി അഞ്ചാമതാണ്. മലയാളം ന്യൂസ് ചാനലുകളിലെ നവാഗതരായ ന്യൂസ് മലയാളം 31 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്.
തമിഴ്‌നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേബിള്‍ ടിവി ശൃംഖല ഗ്രൂപ്പിന്റേതാണ് ഈ ചാനല്‍. ചുരുങ്ങിയ കാലംകൊണ്ട് റേറ്റിംഗില്‍ വലിയ കുതിപ്പ് നടത്താന്‍ ചാനലിന് സാധിച്ചുവെന്നത് ശ്രദ്ധേയമാണ്. ജനംടിവി (26), കൈരളി ന്യൂസ് (17), ന്യൂസ്18 കേരള (12) ചാനലുകളാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍.
ബാര്‍ക് റേറ്റിംഗിനെ അധിഷ്ടിതമാക്കിയാണ് കോര്‍പറേറ്റ് കമ്പനികള്‍ പരസ്യങ്ങള്‍ നല്കുന്നത്. അതുകൊണ്ട് തന്നെ ബാര്‍ക് റേറ്റിംഗില്‍ മുന്നിലെത്തുകയെന്നത് കമ്പനികളെ സംബന്ധിച്ച് നിര്‍ണായകമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine