ഏഷ്യാനെറ്റ് ന്യൂസിന് തൊട്ടരികെ റിപ്പോര്‍ട്ടര്‍ ടിവി, മൂന്നാംസ്ഥാനത്തേക്ക് 24ന്യൂസ്, മലയാളം ന്യൂസ് ചാനലുകളുടെ പുതിയ റേറ്റിംഗ് പുറത്ത്

മലയാളം വാര്‍ത്ത ചാനലുകളുടെ ഏറ്റവും പുതിയ ബാര്‍ക് (ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍) റേറ്റിംഗില്‍ ഒന്നാംസ്ഥാനത്തിനായുള്ള പോരാട്ടം കടുപ്പത്തില്‍. ഏഷ്യാനെറ്റ് ന്യൂസാണ് 40-ാം ആഴ്ച്ചയിലും മുന്നിലെങ്കിലും വലിയ വെല്ലുവിളിയാണ് അവര്‍ നേരിടുന്നത്. 97 പോയിന്റാണ് ഏഷ്യാനെറ്റ് ന്യൂസിനുള്ളത്. റിപ്പോര്‍ട്ടര്‍ ടി.വി 95 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്. ഒരുഘട്ടത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനെ മറികടന്ന് ഒന്നാംസ്ഥാനം കരസ്ഥമാക്കിയ 24ന്യൂസ് 78 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്ക് പോയി.

നേട്ടവുമായി റിപ്പോര്‍ട്ടര്‍

കഴിഞ്ഞ വാരവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ആഴ്ച്ച 7 ചാനലുകളുടെ റേറ്റിംഗ് പോയിന്റ് കൂടി. ഇതില്‍ വലിയ നേട്ടം ഉണ്ടാക്കിയത് റിപ്പോര്‍ട്ടര്‍ ടി.വിയാണ്. മുന്‍ വാരത്തെ അപേക്ഷിച്ച് 5 പോയിന്റ് ഉയരാന്‍ അവര്‍ക്കായി. ഏഷ്യാനെറ്റ് ന്യൂസിന് 2 പോയിന്റ് മാത്രമാണ് മുന്‍ വാരത്തേക്കാള്‍ നേടാനായത്. മൂന്നാം സ്ഥാനക്കാരായ ട്വന്റിഫോര്‍ ന്യൂസ് 76ല്‍ നിന്ന് 78 പോയിന്റായി ഉയര്‍ന്നു. ട്വന്റിഫോറിന്റെ സ്ഥിരം പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ റിപ്പോര്‍ട്ടര്‍ ടി.വിക്ക് സാധിക്കുന്നുവെന്നാണ് കണക്കുകള്‍ അടിവരയിടുന്നത്.
ഈ വാരം കാര്യമായ നേട്ടമില്ലാത്ത ചാനലുകളിലൊന്ന് മാതൃഭൂമി ന്യൂസാണ്. കഴിഞ്ഞ വാരം 37 പോയിന്റായിരുന്നത് അതേ രീതിയില്‍ തന്നെ തുടരുകയാണ്. നിലവില്‍ അഞ്ചാംസ്ഥാനത്താണ് മാതൃഭൂമി ന്യൂസ്. നാലാംസ്ഥാനക്കാരായ മനോരമ ന്യൂസിന് കഴിഞ്ഞയാഴ്ച്ച ഉണ്ടായിരുന്നത് 43 പോയിന്റായിരുന്നു. ഇത്തവണ ഇത് 44 പോയിന്റായി നേരിയ വര്‍ധനയുണ്ടായി.
ആറാംസ്ഥാനത്തുള്ള ജനംടിവി റേറ്റിംഗില്‍ പ്രകടനം മെച്ചപ്പെടുത്തി. കഴിഞ്ഞ ആഴ്ച്ചയിലെ 19 പോയിന്റില്‍ നിന്ന് 21 പോയിന്റിലേക്ക് അവര്‍ എത്തി. കൈരളി ന്യൂസും രണ്ട് പോയിന്റ് ഉയര്‍ന്ന് 20ലെത്തി. റിലയന്‍സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ്18 കേരള 15 പോയിന്റില്‍ നിന്ന് 17ലേക്ക് എത്തിയപ്പോള്‍ മീഡിയവണ്‍ 10 പോയിന്റുമായി ഏറ്റവും പിന്നിലാണ്.
മലയാളം ന്യൂസ് ചാനല്‍ ടിആര്‍പ്പി അപ്‌ഡേറ്റ്- ആഴ്ച്ച 40
ഏഷ്യാനെറ്റ് ന്യൂസ് - 97
റിപ്പോര്‍ട്ടര്‍ ടിവി - 95
ട്വന്റി ഫോര്‍ - 78
മനോരമ ന്യൂസ് - 44
മാതൃഭൂമി ന്യൂസ് - 37
ജനം ടിവി - 21
കൈരളി ന്യൂസ് - 20
ന്യൂസ് 18 കേരള - 17
മീഡിയ വണ്‍ - 10
Related Articles
Next Story
Videos
Share it