
ഒരിടവേളയ്ക്കു ശേഷം മലയാളത്തില്‍ ഒ.ടി.ടി റിലീസുകളുടെ എണ്ണം ഉയരുന്നു. വരുമാനം പങ്കിടുന്ന രീതിയിലേക്ക് മാറിയതിനുശേഷം മലയാള ചിത്രങ്ങള്‍ കൂടുതലായി എടുക്കാന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ ശ്രദ്ധിക്കുന്നുണ്ട്. മുമ്പ് നിശ്ചിത തുക ഉറപ്പിച്ചായിരുന്നു കമ്പനികള്‍ സിനിമയുടെ അവകാശം സ്വന്തമാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ കിട്ടുന്ന വരുമാനം പങ്കിടുന്നതാണ് പതിവ്. ഒ.ടി.ടി കമ്പനികള്‍ക്ക് ഈ രീതി ഗുണം ചെയ്യുന്നതാണ് കൂടുതല്‍ സിനിമകള്‍ റിലീസാകുന്നതിന് കാരണം.
ആമസോണ്‍ പ്രൈം വീഡിയോ, മനോരമ മാക്‌സ്, സോണിലിവ്, സണ്‍നെക്‌സ്റ്റ് എന്നീ പ്ലാറ്റ്‌ഫോമുകള്‍ പുതിയ സിനിമകളുമായി സജീവമാണ്. ഈ മാസം ഇനി റിലീസ് ചെയ്യുന്ന മലയാള ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ഷാജി കൈലാസ് സംവിധാനം ചെയ്ത ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രമാണ് ഹണ്ട്. ഭാവന, അദിതി രവി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത്. മെയ് 23ന് മനോരമ മാക്‌സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.
തീയറ്ററില്‍ ഭേദപ്പെട്ട അഭിപ്രായം നേടിയ ചിത്രമാണ് ഷംസു സൈബ സംവിധാനം ചെയ്ത അഭിലാഷം. സൈജു കുറുപ്പ്, തന്‍വി റാം, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ആമസോണ്‍ പ്രൈംവീഡിയോയിലൂടെ മെയ് 23നാണ് ചിത്രം ആരാധകരിലേക്ക് എത്തുന്നത്.
തീയറ്ററില്‍ കാര്യമായ ചലനമുണ്ടാക്കാതെ പോയ അയ്യര്‍ ഇന്‍ അറേബ്യ എന്ന ചിത്രം കഴിഞ്ഞയാഴ്ച്ച സണ്‍നെക്‌സ്റ്റിലൂടെ പ്രദര്‍ശനം ആരംഭിച്ചിരുന്നു. ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.
Read DhanamOnline in English
Subscribe to Dhanam Magazine