ഈയാഴ്ച മലയാളത്തില്‍ ഒ.ടി.ടി റിലീസുകള്‍ ഏറെ; എവിടെ, എപ്പോള്‍ കാണാം?
ഒരിടവേളയ്ക്കുശേഷം മലയാളത്തില്‍ ഒ.ടി.ടി റിലീസുകളുടെ ചാകര. ഈയാഴ്ച മാത്രം മൂന്ന് ചിത്രങ്ങളാണ് മലയാളത്തില്‍ നിന്ന് വിവിധ പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്നത്. ഒരിടയ്ക്ക് മലയാളം സിനിമകള്‍ എടുക്കുന്നതിനോട് ഒ.ടി.ടി കമ്പനികള്‍ മടികാണിച്ചിരുന്നു.
ആമസോണ്‍ പ്രൈം, ജിയോഹോട്ട്‌സ്റ്റാര്‍, മനോരമമാക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഈയാഴ്ച റിലീസ് ചെയ്യുന്ന മലയാളം ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
നാരായണിന്റെ മൂന്നാണ്‍മക്കള്‍
ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്രകഥപാത്രങ്ങളായ നാരായണിന്റെ മൂന്നാണ്‍മക്കള്‍ എന്ന ചിത്രം ആമസോണ്‍ പ്രൈമിലൂടെ കഴിഞ്ഞ ദിവസം റിലീസായി. തീയറ്ററുകളില്‍ ഭേദപ്പെട്ട അഭിപ്രായം സ്വന്തമാക്കിയ ചിത്രം വരുമാനം പങ്കുവയ്ക്കുന്ന രീതിയിലാണ് ആമസോണ്‍ പ്രൈം സ്വന്തമാക്കിയിരിക്കുന്നത്.
പൊന്മാന്‍
ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ മുടക്കുമുതല്‍ തീയറ്ററില്‍ നിന്ന് തന്നെ തിരിച്ചുപിടിച്ച ചിത്രമാണ് പൊന്മാന്‍. ബേസില്‍ ജോസഫാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജിയോഹോട്ട്‌സ്റ്റാര്‍ ആണ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് സ്വന്തമാക്കിയത്. ഈ മാസം 14നാണ് റിലീസ്.
ഒരു ജാതി ജാതകം
ആമസോണ്‍ പ്രൈം വീഡിയോയും മനോരമമാക്‌സും ചേര്‍ന്നാണ് വിനീത് ശ്രീനിവാസന്‍ ചിത്രമായ ഒരു ജാതി ജാതകം സംപ്രേഷണം ചെയ്യുന്നത്. വരുമാനം പങ്കുവയ്ക്കുന്ന ഫോര്‍മാറ്റില്‍ തന്നെയാണ് ഈ ചിത്രവും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ വാങ്ങിയത്. മാര്‍ച്ച് 14 മുതല്‍ ഇരു പ്ലാറ്റ്‌ഫോമിലൂടെയും ചിത്രം കാണാന്‍ സാധിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine

