12 വര്‍ഷം മുമ്പ് വലിച്ചെറിഞ്ഞ ബിറ്റ്‌കോയിന്‍ ഹാര്‍ഡ് ഡ്രൈവിന്റെ ഇന്നത്തെ മൂല്യം 6,200 കോടി രൂപ!

ബിറ്റ്‌കോയിന്‍ അടങ്ങിയിരിക്കുന്ന ഹാര്‍ഡ് ഡ്രൈവ് ഏകദേശം 1.4 ദശലക്ഷം ടണ്‍ മാലിന്യത്തിന് അടിയില്‍ പെട്ടിരിക്കാമെന്നാണ് കണക്ക്
12 വര്‍ഷം മുമ്പ് വലിച്ചെറിഞ്ഞ ബിറ്റ്‌കോയിന്‍ ഹാര്‍ഡ് ഡ്രൈവിന്റെ ഇന്നത്തെ മൂല്യം 6,200 കോടി രൂപ!
Published on

ഡിജിറ്റല്‍ കറന്‍സികളില്‍ മുന്‍നിരയിലാണ് ബിറ്റ്‌കോയിന്റെ സ്ഥാനം. ഓരോ നിമിഷവും ഇതിന്റെ വില കുതിച്ചു കയറുകയാണ്. ഡൊണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി സ്ഥാനമേറ്റതോടെ ബിറ്റ്‌കോയിന്‍ പുതിയ റെക്കോഡുകള്‍ കീഴടക്കുമെന്നാണ് നിഗമനം. 12 വര്‍ഷം മുമ്പ് ഇത്തരത്തില്‍ ബിറ്റ്‌കോയിന്റെ സാധ്യതകള്‍ മനസിലാക്കി നിക്ഷേപം നടത്തിയയാള്‍ക്ക് പറ്റിയ അബദ്ധമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.

യു.കെ സ്വദേശിയായ ജെയിംസ് ഹോവല്‍സ് ആണ് നിര്‍ഭാഗ്യവാനായ ആ വ്യക്തി. വെയ്ല്‍സിലെ ന്യൂപോര്‍ട്ടിലായിരുന്നു ജെയിംസ് താമസിച്ചിരുന്നത്. 2013ല്‍ ഇയാള്‍ തന്റെ ഉപയോഗശൂന്യമായ സാധനങ്ങള്‍ ഒഴിവാക്കാന്‍ ജീവിതപങ്കാളിയോട് ആവശ്യപ്പെട്ടു. ജെയിംസിന്റെ ഭാഗ്യക്കേടെന്ന് പറയട്ടെ, പങ്കാളി ഒഴിവാക്കിയതില്‍ ബിറ്റ്‌കോയിന്‍ സൂക്ഷിച്ചിരുന്ന ഹാര്‍ഡ് ഡ്രൈവും ഉണ്ടായിരുന്നു. 8,000 ബിറ്റ്‌കോയിന്‍ ആയിരുന്നു ഹാര്‍ഡ് ഡ്രൈവില്‍ സൂക്ഷിച്ചിരുന്നത്. ഇതെല്ലാം കൂടി വലിച്ചെറിഞ്ഞത് മാലിന്യങ്ങള്‍ സൂക്ഷിക്കുന്ന ന്യൂപോര്‍ട്ട് ലാന്‍ഡ് ഫില്ലില്‍ ആയിരുന്നു. നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് ജെയിംസ് ഈ സ്ഥലം കണ്ടെത്തിയത്.

ഇന്നും തുടരുന്ന അന്വേഷണം

മാലിന്യത്താല്‍ ചുറ്റപ്പെട്ട ഈ സ്ഥലത്തുനിന്ന് ഹാര്‍ഡ് ഡ്രൈവ് കണ്ടെത്താനായി ഇവിടെ തിരച്ചില്‍ നടത്താന്‍ അദ്ദേഹം കോടതിയെ സമീപിച്ചു. യു.കെ നിയമപ്രകാരം വലിച്ചെറിയുന്ന വസ്തുക്കള്‍ പ്രാദേശിക കൗണ്‍സിലിന്റെ സ്വത്തായി മാറും. അതെത്ര വിലപിടിപ്പുള്ളതാണെങ്കിലും. ഹാര്‍ഡ് ഡ്രൈവ് കണ്ടുകിട്ടിയാല്‍ കമ്മീഷന്‍ നല്കാമെന്ന് ജെയിംസ് വ്യക്തമാക്കിയെങ്കിലും പ്രാദേശിക ഭരണകൂടവും കോടതിയും ഇത് മുഖവിലയ്‌ക്കെടുത്തില്ല.

ജെയിംസ് ഹോവല്‍സിന്റെ ബിറ്റ്‌കോയിന്‍ അടങ്ങിയിരിക്കുന്ന ഹാര്‍ഡ് ഡ്രൈവ് ഏകദേശം 1.4 ദശലക്ഷം ടണ്‍ മാലിന്യത്തിന് അടിയില്‍ പെട്ടിരിക്കാമെന്നാണ് കണക്ക്. ജെയിംസിന്റെ തന്റെ അന്വേഷണം അവസാനിപ്പിക്കാന്‍ അടുത്തിടെ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു നിമിഷത്തെ അശ്രദ്ധ മൂലം ശതകോടികളുടെ സ്വത്ത് കൈവിട്ടു പോയതിന്റെ വിഷമത്തിലാണ് ജെയിംസ്.

ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയും കമ്പ്യൂട്ടര്‍ കോഡുകളും മറ്റും ഉപയോഗിച്ച് നിര്‍മ്മിച്ച ഡിജിറ്റല്‍/വിര്‍ച്വല്‍ സാങ്കല്പിക കറന്‍സികളാണ് ക്രിപ്റ്റോകറന്‍സികള്‍. ലോകത്താകെ ആയിരത്തിലധികം ക്രിപ്റ്റോകറന്‍സികളുണ്ടെന്നാണ് കരുതുന്നത്. ഇതില്‍ ഏറ്റവും സ്വീകാര്യതയുള്ളതും ഉയര്‍ന്ന വിലയുള്ളതും ബിറ്റ്കോയിനാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com