യു.കെയില്‍ ഹിറ്റായ മലയാളി വാറ്റ് ചാരായം 'മണവാട്ടി' കേരളത്തിലേക്കും; വിപണി പിടിക്കാന്‍ മലയാളി സംരംഭകന്‍

2019ലാണ് ജോണ്‍ മണവാട്ടി ബ്രാന്‍ഡില്‍ യു.കെയില്‍ മദ്യനിര്‍മാണ കമ്പനി തുടങ്ങുന്നത്
യു.കെയില്‍ ഹിറ്റായ മലയാളി വാറ്റ് ചാരായം 'മണവാട്ടി' കേരളത്തിലേക്കും; വിപണി പിടിക്കാന്‍ മലയാളി സംരംഭകന്‍
manavatty.com
Published on

കേരളത്തില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് കുടിയേറിയ മലയാളികളുടെ മദ്യ കമ്പനികള്‍ പല രാജ്യങ്ങളിലും ഹിറ്റാണ്. കാനഡയിലെ മന്ദാകിനി ബിയറും അയര്‍ലന്‍ഡിലെ കൊമ്പന്‍ ബ്രാന്‍ഡിലെ മദ്യവുമൊക്കെ ആ രാജ്യങ്ങളില്‍ വലിയ സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ ഇത്തരം ബ്രാന്‍ഡുകള്‍ കേരളത്തിലേക്കും എത്തുകയാണ്.

കേരള വിപണിയിലേക്ക് ആദ്യമായെത്തുന്ന വിദേശ മലയാളികളുടെ മദ്യം മണവാട്ടിയാണ്. കേരളത്തിലെ തനത് രുചികളില്‍ നിന്ന് വാറ്റിയെടുത്തതാണ് മണവാട്ടിയെന്ന ബ്രാന്‍ഡ്. കൊച്ചി കടവന്ത്ര സ്വദേശി ജോണ്‍ സേവ്യറാണ് ഈ ബ്രാന്‍ഡിനു പിന്നിലെ ബുദ്ധികേന്ദ്രം. യു.കെയില്‍ ലഭ്യമായിരുന്ന മണവാട്ടി കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഡ്യൂട്ടിഫ്രീ ഷോപ്പില്‍ നിന്ന് ഇനി വാങ്ങാന്‍ സാധിക്കും.

മണവാട്ടി വന്ന കഥ

2019ലാണ് ജോണ്‍ മണവാട്ടി ബ്രാന്‍ഡില്‍ യു.കെയില്‍ മദ്യനിര്‍മാണ കമ്പനി തുടങ്ങുന്നത്. കമ്പനി സ്ഥാപിച്ച് മൂന്നു വര്‍ഷം കഴിഞ്ഞാണ് ഉത്പാദനം ആരംഭിക്കുന്നത്. യു.കെ സര്‍ക്കാരിന്റെ എല്ലാവിധ ഭക്ഷ്യസുരക്ഷാ നിയമങ്ങളും പാലിച്ചാണ് നിര്‍മാണം. ലണ്ടന്‍ ബാരണ്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് കീഴിലാണ് ഉത്പാദനം. കേരള വിപണിയില്‍ കൂടുതല്‍ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിലാണ് ബ്രാന്‍ഡിനെ എത്തിക്കുന്നത്.

പൂര്‍ണമായും ധാന്യത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വാറ്റില്‍ 44 ശതമാനം ആക്കഹോളാണ് അടങ്ങിയിരിക്കുന്നത്. കൃത്രിമമായ യാതൊന്നും ചേര്‍ക്കാതെയാണ് മദ്യ നിര്‍മാണമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com