മഹാദുരന്ത 'ഭീതി'യില്‍ പുറത്തിറങ്ങാന്‍ മടിച്ച് ജനം, ടുറിസം രംഗം തകര്‍ന്നടിഞ്ഞു; ജപ്പാനില്‍ എന്താണ് സംഭവിക്കുന്നത്?

2025 ജൂലൈ അഞ്ചിന് ജപ്പാനെ പിടിച്ചു കുലുക്കുന്ന ഒരു പ്രകൃതിദുരന്തം സംഭവിക്കുമെന്നാണ് അവരുടെ പ്രവചനം. തത്സുകിയുടെ എഴുത്തുകളിലൂടെ ലോകം ഈ വിവരം അറിഞ്ഞത് ജപ്പാനീസ് സമ്പദ്‌വ്യവസ്ഥയെ അസ്വസ്ഥമാക്കിയിട്ടുണ്ട്
japan tsunami
Published on

ജപ്പാനീസ് മാംഗ ആര്‍ട്ടിസ്റ്റായ റിയോ തത്സുകിയുടെ (Ryo Tatsuki) പ്രവചനത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ജപ്പാനീസ് സമ്പദ്‌വ്യവസ്ഥ. സുനാമി മുതല്‍ അടുത്ത കാലത്തു നടന്ന മറ്റ് പ്രകൃതി ദുരന്തങ്ങള്‍ വരെ കൃത്യമായി പ്രവചിച്ചുവെന്ന് ലോകം കരുതുന്നയാളാണ് തത്സുകി. ഇവര്‍ അടുത്തിടെ നടത്തിയൊരു പ്രവചന സ്വഭാവമുള്ള എഴുത്താണ് ജനങ്ങളില്‍ ഭീതി വിതച്ചിരിക്കുന്നത്.

2025 ജൂലൈ അഞ്ചിന് ജപ്പാനെ പിടിച്ചു കുലുക്കുന്ന ഒരു പ്രകൃതിദുരന്തം സംഭവിക്കുമെന്നാണ് അവരുടെ പ്രവചനം. തത്സുകിയുടെ എഴുത്തുകളിലൂടെ ലോകം ഈ വിവരം അറിഞ്ഞത് ജപ്പാനീസ് സമ്പദ്‌വ്യവസ്ഥയെ അസ്വസ്ഥമാക്കിയിട്ടുണ്ട്. ജപ്പാനിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് വല്ലാതെ കുറഞ്ഞിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ബുക്കിംഗ് 85 ശതമാനത്തോളം കുറഞ്ഞു.

സുനാമിയോ അല്ലെങ്കില്‍ ശക്തിയേറിയ ഭൂചലനമോ ജപ്പാനെ പിടിച്ചു കുലുക്കുമെന്നാണ് പലരും കരുതുന്നത്. ജപ്പാനില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. പലരും ഈ ദിവസം ജപ്പാനില്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിച്ചത് ഓഫീസുകളിലെയും ഫാക്ടറികളിലെയും പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സമ്പദ്‌വ്യവസ്ഥയ്ക്ക് മങ്ങല്‍

ജപ്പാനില്‍ അവധിക്കാലം ആസ്വദിക്കാന്‍ തീരുമാനിച്ച പലരും പകരം പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ്. ഹോങ്കോംഗില്‍ നിന്ന് ജപ്പാനിലേക്കുള്ള വിമാന ബുക്കിംഗില്‍ 50 ശതമാനം കുറവു വന്നുവെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂണ്‍ അവസാനം മുതല്‍ ജൂലൈ പകുതി വരെയുള്ള ബുക്കിംഗില്‍ 83 ശതമാനത്തോളം കുറവു വന്നിട്ടുണ്ട്. ടൂറിസം മുതല്‍ ഹോട്ടല്‍ രംഗത്ത് വരെ പ്രവചനത്തിന്റെ ഇഫക്ട് ഉണ്ടായിട്ടുണ്ട്.

തത്സുകിയുടെ പ്രവചനത്തിന് ആവശ്യത്തിലധികം പ്രാധാന്യം നല്‌കേണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട അവസ്ഥയിലാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍. എന്നിട്ടും ജനങ്ങളുടെ ഭയം വിട്ടുമാറുന്നില്ലെന്ന് ജപ്പാനീസ് മാധ്യമങ്ങള്‍ പറയുന്നു. ശാസ്ത്രീയ അടിത്തറയില്ലാത്തതാണ് തത്സുകിയുടെ പ്രവചനം. സോഷ്യല്‍മീഡിയയില്‍ ഇതിന്റെ പ്രതിധ്വനി പടരുന്നത് ജപ്പാന് സാമ്പത്തികമായി വലിയ തിരിച്ചടിയാകും.

1995ലെ കോംബെ ഭൂകമ്പം, 2011ലെ ഭൂകമ്പവും സുനാമിയും കോവിഡ് മഹാമാരി എന്നിവയെല്ലാം തത്സുകി കൃത്യമായി പ്രവചിച്ചിരുന്നുവെന്നാണ് അവരുടെ അനുയായികള്‍ പറയുന്നത്. എന്നാല്‍ അവര്‍ പറഞ്ഞതു പ്രകാരം നടക്കാതിരുന്ന നിരവധി കാര്യങ്ങള്‍ വേറെയുണ്ട് താനും.

Fear over a Japanese manga artist's disaster prediction severely impacts tourism and economy in Japan

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com