കോവിഡിനെ നേരിടാന്‍ കേന്ദ്രസര്‍ക്കാരിന് മന്‍മോഹന്‍ സിംഗിന്റെ അഞ്ച് നിര്‍ദേശങ്ങള്‍

കോവിഡിനെ നേരിടാന്‍ അഞ്ച് നിര്‍ദേശങ്ങളുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. കോവിഡിനെ നേരിടാന്‍ നിര്‍ദേശങ്ങളടങ്ങുന്ന കത്താണ് കേന്ദ്ര സര്‍ക്കാരിന് മന്‍മോഹന്‍ സിംഗ് അയച്ചത്. വാക്‌സിന്‍ വിതരണം വര്‍ധിപ്പിക്കണമെന്നും അടുത്ത ആറ് മാസത്തേക്കുള്ള കൊവിഡ് വാക്‌സിന് ഓര്‍ഡറിനെ കുറിച്ച് കേന്ദ്രം വ്യക്തമാക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് എങ്ങനെ വാക്‌സിന്‍ വിതരണം നടത്തുമെന്നതില്‍ വ്യക്തത വരുത്തണമെന്നും മന്‍മോഹന്‍സിംഗ് കത്തില്‍ വിശദമാക്കി. കത്തിലെ അഞ്ച് നിര്‍ദേശങ്ങള്‍ ചുവടെ.

അഞ്ച് നിര്‍ദേശങ്ങള്‍
സമയാസമയങ്ങളില്‍ വാക്‌സിന്‍ എത്തിക്കുന്നത് ഉറപ്പു വരുത്താനായി അടുത്ത ആറു മാസത്തിനിടെ എത്ര വാക്‌സിന്‍ കുത്തിവെപ്പ് നടത്തുമെന്ന കണക്കു പ്രസിദ്ധപ്പെടുത്തണം.
വാക്‌സിനുകള്‍ സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കൃത്യവും സുതാര്യവുമായ വിവരങ്ങള്‍ ലഭ്യമാക്കണം.
വാക്‌സിനേഷന്‍ എടുക്കുന്നവരുടെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് കൂടി കൈമാറണം.
പൊതുജനാരോഗ്യത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത്, സ്വകാര്യ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കണം.
വാക്‌സിന്‍ ക്ഷാമം നേരിട്ടാല്‍ വിശ്വസനീയമായ ഏജന്‍സികളുടെ അനുമതി ലഭിച്ച വാക്‌സിനുകള്‍ ഇറക്കുമതി ചെയ്യണം



Related Articles
Next Story
Videos
Share it