കോടിക്കണക്കിന് ജനങ്ങളില്‍ ഒരേസമയം വാക്‌സിനേഷന്‍; കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

കേന്ദ്ര സര്‍ക്കാര്‍ മാസ് വാക്സിനേഷനായി സജ്ജമായതായി റിപ്പോര്‍ട്ട്. വാക്സിന്‍ എല്ലാ കടമ്പകളും പൂര്‍ത്തിയാക്കി പാര്‍ശ്വ ഫലങ്ങളൊന്നുമില്ലെന്ന് തെളിയിക്കുന്നതോട് കൂടി ആരോഗ്യ മന്ത്രാലയം വാക്‌സിനേഷന്‍ ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ 30 കോടി പേര്‍ക്കാണ് വാക്സിനേഷന്‍ നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ മുമ്പ് തീരുമാനിച്ചത് പോലെ ആരോഗ്യ പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, 50 വയസ്സിന് മുകളില്‍ ഉള്ളവര്‍ തുടങ്ങിയവര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കിത്തു

നിര്‍ബന്ധമായും പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളാണ് വാക്സിനേഷന്റെ ഭാഗമായി ഉള്ളത്. ഇവയാണ് ആ നിര്‍ദേശങ്ങള്‍
1) ഒരു ദിവസത്തിലെ ഓരോ സെഷനിലും നൂറ് മുതല്‍ ഇരുന്നൂറ് പേര്‍ വരെയാണ് വാക്സിനേഷന് വിധേയമാകുക.
2) കുത്തിവെപ്പിന് ശേഷം 30 മിനിട്ടോളം ഇവരെ നിരീക്ഷണത്തില്‍ വെക്കും. പാര്‍ശ്വഫലങ്ങള്‍ എന്തെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കാനാണിത്.
3) അഞ്ച് അംഗങ്ങളാണ് ഒരു വാക്സിനേഷന്‍ ടീമില്‍ ഉണ്ടാവുക.
4) സെഷന്‍ നടത്തുന്ന ഇടത്ത് കൂടുതല്‍ സ്ഥലം ഉണ്ടെങ്കില്‍ ഒരു വാക്സിനേഷന്‍ ഓഫീസറെ അധികമായി കേന്ദ്രങ്ങളില്‍ നല്‍കും. ഇവിടെ വെയ്റ്റിംഗ് റൂമും ഒബ്സര്‍വേഷന്‍ റൂമും ഉണ്ടായിരിക്കണം. ജനത്തിരക്ക് നിയന്ത്രിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ ഒരാളെ കൂടുതലായി ലഭിക്കൂ.
5) കൊവിഡ് വാക്സിന്‍ ഇന്റലിജന്‍സ് നെറ്റ് വര്‍ക്ക് സിസ്റ്റം വാക്സിനേഷന് അര്‍ഹരായവരെ കണ്ടെത്തി ട്രാക്ക് ചെയ്യും. സര്‍ക്കാര്‍ പിന്തുണയോടെ വികസിപ്പിച്ച ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് ഇത്.
6) 12 ഫോട്ടോ ഐഡന്റിറ്റി രേഖകള്‍ സെല്‍ഫ് രജിസ്ട്രേഷന് ആവശ്യമാണ്. കോ-വിന്‍ വെബ് സൈറ്റിലാണ് രജിസ്ട്രേഷന്‍ ചെയ്യേണ്ടത്. തിരിച്ചറിയല്‍ കാര്‍ഡ്, വോട്ടേഴ്സ് ഐഡി, ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട്, പെന്‍ഷന്‍ രേഖകള്‍, എന്നിവയിലേതെങ്കിലുമാണ് ആവശ്യമായി വരുക.
7) വാക്സിനേഷന്‍ സെന്ററുകളില്‍ എത്തി നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ വാക്സിനേഷന്‍ ലഭിക്കൂ. വാക്സിന്‍ സെന്ററുകളില്‍ വെച്ച് രജിസ്ട്രേഷന്‍ സാധ്യമല്ല.
8) ഒരു നിര്‍മാതാവില്‍ നിന്ന് മാത്രം സംസ്ഥാനങ്ങള്‍ ഒരു ജില്ലയിലേക്ക് വാക്സിന്‍ വാങ്ങണം. വിവിധ വാക്സിനുകള്‍ കൂടിച്ചേരുന്നത് ഒഴിവാക്കാനാണിത്.
9) വാക്സിന്‍ കാരിയര്‍, വാക്സിന്‍ കുപ്പികള്‍, ഐസ് പാക്കുകള്‍ എന്നിവ വെളിച്ചം തട്ടാതെ സൂക്ഷിക്കാനുള്ള എല്ലാ നടപടികളും എടുത്തിട്ടുണ്ട്. വാക്സിനുകള്‍ കാരിയറിനുള്ളില്‍ തന്നെ തുടരും. വാക്സിനേഷന്‍ വേണ്ടയാള്‍ വന്നാല്‍ മാത്രമേ ഇത് പുറത്തെടുക്കൂ.
10) സംസ്ഥാനങ്ങളോട് 360 ഡിഗ്രി തലത്തിലുള്ള ആശയവിനിമയവും കൂട്ടായ പ്രവര്‍ത്തനവും വേണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. എല്ലാ വെല്ലുവിളികളെയും മറികടന്ന് വാക്സിനേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കണം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it