32 വര്‍ഷം മുമ്പ് സി.ടി സ്‌കാന്‍ സെന്ററായി തുടക്കം, ഇന്ന് ദക്ഷിണേന്ത്യയിലെ അത്യാധുനിക ഡയഗ്‌ണോസ്റ്റിക് ശൃംഖല; മെഡിവിഷന്റെ വളര്‍ച്ച ഇങ്ങനെ

രോഗനിര്‍ണയത്തിനുള്ള സമ്പൂര്‍ണവും സമഗ്രവുമായ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ഒരുക്കി മൂന്ന് പതിറ്റാണ്ടായി കരുത്തോടെ യാത്ര തുടരുന്നു
medivision
Published on: 

1993ല്‍ ഒരു സിടി സ്‌കാന്‍ സെന്ററായി തുടക്കം. ഇന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും അത്യാധുനിക ഡയഗ്ണോസ്റ്റിക് ശൃംഖല. കൊച്ചി ആസ്ഥാനമായ മെഡിവിഷന്റെ മൂന്ന് പതിറ്റാണ്ടായുള്ള യാത്രയെ ഇങ്ങനെ ചുരുക്കാം. എല്ലാവിധ രോഗനിര്‍ണയ സംവിധാനങ്ങളും ഒരു കുടക്കീഴില്‍ ആദ്യമായി കൊണ്ടുവന്നത് മെഡിവിഷനാണ്- 1997ല്‍.

ബിബു ബി പുന്നൂരാന്‍, ബെര്‍ളി സി നെല്ലുവേലില്‍ എന്നിവര്‍ ചേര്‍ന്ന് തുടക്കമിട്ട മെഡിവിഷന്‍ ദേശീയ, രാജ്യാന്തര ബ്രാന്‍ഡുകളുമായി പങ്കാളിത്തത്തിലേര്‍പ്പെടാതെ ഗുണമേന്മയിലും സേവനത്തിലും വിട്ടുവീഴ്ച ചെയ്യാതെ സ്വന്തം കരുത്തില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്. ഇന്ന് കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലായി 80ലേറെ ശാഖകളും നൂറുകണക്കിന് കളക്ഷന്‍ സെന്ററും മെഡിവിഷനുണ്ട്. കേരളത്തില്‍ ഏറ്റവും വിപുലമായ ശൃംഖലയുള്ള സിംഗിള്‍ മാനേജ്മെന്റിന് കീഴിലുള്ള ഏക ഡയഗ്‌ണോസ്റ്റിക് സെന്ററാണ് മെഡിവിഷന്‍. സ്വകാര്യ ഡയഗ്‌ണോസ്റ്റിക് മേഖലയില്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജോലി നല്‍കുന്നവരും മെഡിവിഷനാണ്.

ആധികാരികം, വിശ്വസ്തം

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഐസിഎംആര്‍ അംഗീകാരം ലഭിച്ച ദക്ഷിണേന്ത്യയിലെ ആദ്യ ഡയഗ്ണോസ്റ്റിക് ശൃംഖലയാണ് മെഡിവിഷന്‍. ദിവസത്തില്‍ 24 മണിക്കൂറും ആഴ്ചയില്‍ ഏഴ് ദിവസവും വിദഗ്ധരായഡോക്ടര്‍മാരുടെയും ടെക്നീഷ്യന്മാരുടെയും നേതൃത്വത്തിലുള്ള ടീം കൃത്യതയാര്‍ന്ന, സമഗ്രമായ രോഗനിര്‍ണയത്തിനായി മെഡിവിഷന്റെ അണിയറയില്‍ അഹോരാത്രം പ്രയത്നിക്കുന്നു.

ഏതൊരു ചികിത്സയും ആരംഭിക്കുന്നത് കൃത്യതയോടെയുള്ള രോഗനിര്‍ണയത്തില്‍ നിന്നാണ്. അങ്ങേയറ്റത്തെ ഉത്തരവാദിത്തത്തോടെയാണ് തങ്ങള്‍ ഈ ദൗത്യം മൂന്ന് പതിറ്റാണ്ടായി നിര്‍വഹിച്ചുവരുന്നതെന്ന് മെഡിവിഷന്‍ സാരഥികള്‍ ചൂണ്ടിക്കാട്ടുന്നു. ബയോകെമിസ്ട്രി, ഇമ്യൂണോളജി, സെറോളജി, ബാക്ടീരിയോളജി, ക്ലിനിക്കല്‍ പാത്തോളജി, ഹിസ്റ്റോപാത്തോളജി, ഹെമറ്റോളജി, സൈറ്റോളജി, ഇമ്യൂണോഹിസ്റ്റോ പാത്തോളജി, മോളിക്യൂലാര്‍ ഡയഗ്ണോസ്റ്റിക്സ് തുടങ്ങിയ വിഭാഗങ്ങള്‍ മെഡിവിഷന്‍ റഫറല്‍ ലബോറട്ടറിയില്‍ പ്രവര്‍ത്തിക്കുന്നു.

ടെക്നോളജിയിലും അത്യാധുനിക ഉപകരണങ്ങളിലും വന്‍തോതില്‍ നിക്ഷേപം നടത്തുന്ന മെഡിവിഷന്‍, കൃത്യവും സുതാര്യവുമായ പരിശോധനാ ഫലം ലഭ്യമാക്കാന്‍ കിടയറ്റ സിസ്റ്റവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഫുള്ളി ഓട്ടോമേറ്റഡ് മള്‍ട്ടിസ്പെഷ്യാലിറ്റി ക്ലിനിക്കല്‍ ലബോറട്ടറി, അള്‍ട്രാ സൗണ്ട് സ്‌കാനിംഗ്, കളര്‍ ഡോപ്ലര്‍, ഇക്കോകാര്‍ഡിയോഗ്രാം, ഡിജിറ്റല്‍ മാമോഗ്രാഫി, ഡിജിറ്റല്‍ എക്സ് റേ, ട്രെഡ്മില്‍ ടെസ്റ്റ്, ഓഡിയോമെട്രി, ലംഗ് ഫംഗ്ഷന്‍ ടെസ്റ്റ്, ഹെല്‍ത്ത് ചെക്കപ്പുകള്‍, കണ്ണ് പരിശോധന, കംപ്യൂട്ടറൈസ്ഡ് ഇസിജി തുടങ്ങി നിരവധി പരിശോധനാ സൗകര്യങ്ങള്‍ മെഡിവിഷനില്‍ ലഭ്യമാണ്.

നിരവധി പുരസ്‌കാരങ്ങള്‍ക്കും മെഡിവിഷന്‍ അര്‍ഹമായിട്ടുണ്ട്. 2021ല്‍ മോസ്റ്റ് ട്രസ്റ്റഡ് ഡയഗ്‌ണോസ്റ്റിക് സെന്റര്‍ അവാര്‍ഡ് ലഭിച്ച മെഡിവിഷന് ദക്ഷിണേന്ത്യയിലെ ബെസ്റ്റ് ക്ലിനിക്കല്‍ ലബോറട്ടറി, കേരളത്തിലെ ബെസ്റ്റ് ക്ലിനിക്കല്‍ ലബോറട്ടറി, ഹെല്‍ത്ത്‌കെയര്‍ എക്സലന്‍സ് അവാര്‍ഡ് എന്നിങ്ങനെ വിവിധ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ പ്രമുഖ ആശുപത്രി, ഡയഗ്‌ണോസ്റ്റിക് സെന്ററുകളും മെഡിവിഷന്റെ സേവനംതേടുന്നുണ്ട്. ഏതാണ്ടെല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും കോര്‍പ്പറേറ്റ് കമ്പനികളും അവരുടെ ഹെല്‍ത്ത് ചെക്കപ്പ് പ്രോഗ്രാമുകള്‍ക്കായി മെഡിവിഷനില്‍ വിശ്വാസമര്‍പ്പിക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com