ഇവനാണ് നായ; വില വെറും 20 കോടി
ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള നായയെന്ന പട്ടം നേടി കാഡബോം ഹെയ്ഡര്‍ (Cadabom Hayder). ബംഗളൂരു സ്വദേശിയായ എസ് സതീഷിന്റെതാണ് കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് (Caucasian Shepherd) എന്ന ഇനത്തില്‍പ്പെടുന്ന കൊക്കേഷ്യന്‍ ഓവ്ചര്‍ക്ക എന്ന് അറിയപ്പെടുന്ന ഈ നായ. 20 കോടി രൂപ വിലമതിക്കുന്ന കാഡബോം ഹെയ്ഡര്‍ ഇതോടെ ഇന്ത്യയിലെ ഏറ്റവും വിലകൂടിയ വളര്‍ത്തുമൃഗമെന്ന ഖ്യാതി സ്വന്തമാക്കി.
കാഡബോം ഹെയ്ഡറിന്റെ പരിപാലനത്തിനായി പ്രതിദിനം രണ്ടായിരം രൂപയാണ് സതീഷ് ചെലവഴിക്കുന്നത്.മത്സര ഇനങ്ങളില്‍ 32 മെഡലുകള്‍ ഹെയ്ഡര്‍ നേടിയിട്ടുണ്ട്.
കന്നുകാലികള്‍ക്ക് കാവല്‍ക്കാരന്‍
ഏകദേശം 10-12 വര്‍ഷമാണ് ഈ ഇനത്തില്‍പ്പെട്ട നായയുടെ ആയുസ്സ്. ശരീരത്തിന് വളരെയേറെ വലുപ്പമുള്ള കൊക്കേഷ്യന്‍ ഓവ്ചര്‍ക്കസിന് ഏകദേശം 45-50 വരെ തൂക്കമുണ്ട്. ഇത് 77 കിലോ വരെ തൂക്കം ഉണ്ടാകും. ഇവയ്ക്ക് ഏകദേശം 27-30 ഇഞ്ച് ഉയരമുണ്ട്. റഷ്യ, ജോര്‍ജിയ, അര്‍മേനിയ, അസര്‍ബൈജാന്‍ തുടങ്ങിയ തണുത്ത രാജ്യങ്ങളലാണ് ഇതിനെ കൂടുതല്‍ കാണാനാകുന്നത്.
ചെന്നായ്ക്കളില്‍ നിന്നും കന്നുകാലികളുടെ സംരക്ഷിക്കുന്നതിന് കാവല്‍ക്കാരനായി ആളുകള്‍ കൊക്കേഷ്യന്‍ ഷെപ്പേര്‍ഡിനെ വളര്‍ത്താറുണ്ട്.കൂടാതെ കരടിയെ വേട്ടയാടുന്ന നായയായും ഈയിനത്തെ ഉപയോഗിച്ചിരുന്നു. ഇന്ന് റഷ്യയിലെ ജയിലുകള്‍ക്ക് കാവല്‍ നില്‍ക്കുന്നത് കൊക്കേഷ്യന്‍ ഷെപ്പേര്‍ഡുകളാണ്. അതേസമയം ഡെന്‍മാര്‍ക്കില്‍ ഈയിനം നിരോധിച്ചതായി റിപ്പോര്‍ട്ടുണ്ട്.