വാഹന വിപണിയിൽ മാന്ദ്യം; മെഴ്സിഡസിനും ബി.എം.ഡബ്ല്യുവിനും നല്ല വിൽപന

മെഴ്സിഡസിന്റെ കാർ വിൽപന 13 ശതമാനം വർധിച്ചു
2022 mercedes Benz C class launched in india
Published on

ഇന്ത്യൻ വാഹന വിപണിയിൽ കാണുന്ന പൊതുവായ മാന്ദ്യത്തിനിടയിൽ, വില കൂടിയ കാറുകളുടെ വിൽപനയിൽ ഗണ്യമായ വർധന. ജനുവരി മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ കാർ വിൽപന 13 ശതമാനം വർധിച്ചുവെന്ന് ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡസ്-ബെൻസ് വെളിപ്പെടുത്തി. ഇതേ കാലയളവിൽ ബി.എം.ഡബ്ല്യു കാറുകളുടെ വിൽപനയിൽ 10 ശതമാനം വർധനവു രേഖപ്പെടുത്തിയതായി കഴിഞ്ഞ ദിവസം കമ്പനി അറിയിച്ചിരുന്നു.

മാസം 1,500ഓളം കാറുകൾ 

ഈ വർഷത്തെ ഒൻപതു മാസം പിന്നിട്ടതിനിടയിൽ 14,379 മെഴ്സിഡസ് ബെൻസ് കാറുകളാണ് വിറ്റത്. മുൻകാലങ്ങളിൽ ഇത്തരമൊരു ഉണർവ് ഉണ്ടായിട്ടില്ലെന്ന് കാർ നിർമാതാക്കൾ പറയുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിറ്റതിനേക്കാൾ 21 ശതമാനം കാറുകൾ കൂടുതലായി വിൽക്കാൻ സാധിച്ചു. ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ വിൽപനയിൽ വളർച്ച 84 ശതമാനമാണ്. ബി.എം.ഡബ്ല്യു ജനുവരി മുതൽ സെപ്തംബർ വരെ ഇന്ത്യയിൽ വിറ്റത് 10,556 കാറുകളാണ്. ആഡംബര കാറുകളുടെ വിൽപന വർധിച്ചതിനിടയിൽ ഇന്ത്യയിൽ വാഹന വിൽപന കഴിഞ്ഞ മാസം ഒൻപതു ശതമാനമാണ് ഇടിഞ്ഞത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com