
താഴ്ന്നു തുടങ്ങി കൂടുതല്‍ താഴേക്കു നീങ്ങുകയാണ് ഇന്ത്യന്‍ വിപണി. ആദ്യ മണിക്കൂറില്‍ നിഫ്റ്റി 25,000 നു താഴെയായി. സെന്‍െസെക്‌സ് 500 പോയിന്റ് താഴ്ന്നു. ബാങ്ക് നിഫ്റ്റിയും മിഡ് ക്യാപ് സൂചികയും മുക്കാല്‍ ശതമാനം ഇടിഞ്ഞു.
ആഗോള ആശങ്കകള്‍ ഏറ്റുവാങ്ങിയപ്പോള്‍ മിക്ക മേഖലകളും താഴ്ചയിലായി. ഒരു തിരുത്തലിലേക്കു വിപണി പോകുമോ എന്ന ആശങ്ക പടരുന്നുണ്ട്. ഗോള്‍ഡ്മാന്‍ സാക്‌സ് ഡൗണ്‍ ഗ്രേഡ് ചെയ്തതിനെ തുടര്‍ന്ന് എസ്.ബി.ഐ ഓഹരി രാവിലെ രണ്ടു ശതമാനം ഇടിഞ്ഞു. അവര്‍ തന്നെ അപ്‌ഗ്രേഡ് ചെയ്ത എസ്.ബി.ഐ കാര്‍ഡ്‌സ് നാലു ശതമാനം ഉയര്‍ന്നു.
ഇന്‍ഡിഗോ പെയിന്റ്‌സിന്റെ 25 ശതമാനം ഓഹരി ബള്‍ക്ക് ഡീലില്‍ കൈമാറ്റം ചെയ്യപ്പെട്ടു. ഓഹരി നാലു ശതമാനേത്തോളം ഇടിഞ്ഞു. ഇലക്ട്രിക് ബസ് നിര്‍മാണത്തിലേക്ക് കടക്കും എന്നു പ്രഖ്യാപിച്ച ഈസി ട്രിപ്പ് ഓഹരി ഇന്നു രണ്ടു ശതമാനേത്തോളം ഉയര്‍ന്നു. ഇന്നലെ 10 ശതമാനം കുതിച്ചതാണ്.
ബ്രോക്കറേജുകള്‍ തരംതാഴ്ത്തത്തിയതിനെ തുടര്‍ന്ന് വോഡഫോണ്‍ ഐഡിയ ഓഹരി 10 ശതമാനത്തിലധികം ഇടിഞ്ഞു. രൂപ ഇന്നും തുടക്കത്തില്‍ നേട്ടം ഉണ്ടാക്കി. ഡോളര്‍ മൂന്നു പൈസ താണ് 83.95 രൂപയില്‍ ഓപ്പണ്‍ ചെയ്തു. പിന്നീട് 83.91 രൂപയായി. സ്വര്‍ണം ലോകവിപണിയില്‍ ഔണ്‍സിന് 2518 ഡോളറിലേക്കു കയറി. കേരളത്തില്‍ സ്വര്‍ണം പവന് 400 രൂപകൂടി 53,760 രൂപയായി. ക്രൂഡ് ഓയില്‍ വില നേരിയ താഴ്ചയിലായി. ബ്രെന്റ് ഇനം 72.64 ഡോളറിലാണ്.
Read DhanamOnline in English
Subscribe to Dhanam Magazine