

സ്പെഷ്യല്‍ ഫുഡ്സിന്റെ കണ്‍സ്യൂമര്‍ ബ്രാന്‍ഡായ ടേസ്റ്റി നിബിള്‍സിന്റെ ബ്രാന്‍ഡ് അംബാസഡറായി പ്രശസ്ത ഇന്ത്യന്‍ മോഡലും നടനും ഫിറ്റ്‌നസ് മാരത്തോണ്‍ താരവുമായ മിലിന്ദ് സോമനെ നിയമിച്ചു. ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്ന കണ്‍വീനിയന്‍സ് ഫുഡ് സെഗ്മെന്റില്‍ മികച്ച വളര്‍ച്ച നേടുകയാണ് ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കി. രാജ്യത്തെ ക്യാന്‍ഡ് ട്യൂണ വിപണിയില്‍ 85 ശതമാനം വിപണി വിഹിതമാണ് ടേസ്റ്റി നിബിള്‍സിനുള്ളത്.
ആരോഗ്യം, വിശ്വാസ്യത, സൗകര്യം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ടേസ്റ്റി നിബിള്‍സിന് ഊര്‍ജ്ജമേകാന്‍ ഏറെ അനുയോജ്യനാണ് മിലിന്ദ് സോമനെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ചെറിയാന്‍ കുരിയന്‍ പറഞ്ഞു.
നല്ല ആരോഗ്യം ഉണ്ടാകുന്നത് നമ്മുടെ ദൈനംദിന ഭക്ഷണശീലത്തില്‍ നിന്നാണ്. മികച്ചതും ഏറെ സ്വാദിഷ്ടവുമായ ലീന്‍ പ്രോട്ടീന്‍ സ്രോതസ്സുകളില്‍ ഒന്നാണ് ചൂര. ഒമേഗ ത്രീയാല്‍ സമ്പുഷ്ടവും, അതേസമയം കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും കുറഞ്ഞതുമാണ്. ട്യൂണ വളരെ എളുപ്പത്തില്‍ ദൈനം ദിന ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ടേസ്റ്റി നിബിള്‍സ് സഹായിക്കുന്നുവെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ നിന്നുള്ള കന്പനിയായ എച്ച്ഐസിഎബിഎഫ് സ്പെഷ്യല്‍ ഫുഡ്സിന്റെ കണ്‍സ്യൂമര്‍ ബ്രാന്‍ഡാണ് ടേസ്റ്റി നിബിള്‍സ്. 2001ലാണ് കമ്പനി സ്ഥാപിതമാകുന്നത്. 30ലധികം രാജ്യങ്ങളിലേക്ക് കമ്പനിയുടെ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ടേസ്റ്റി നിബിള്‍സ് വൈസ് പ്രസിഡന്റ് (സെയില്‍സ്) സുനില്‍ പി കൃഷ്ണന്‍, സീനിയര്‍ മാനേജര്‍ (കീ അക്കൗണ്ട്‌സ്) മനോജ് ടി.പി എന്നിവര്‍ പങ്കെടുത്തു.
Read DhanamOnline in English
Subscribe to Dhanam Magazine