സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ഫാബ്കോ ബയോ സൈക്കിൾ മാതൃക നടപ്പാക്കുമെന്ന് തദ്ദേശ മന്ത്രി എം.ബി രാജേഷ്

സംസ്കരണ കേന്ദ്രത്തില്‍ ജൈവമാലിന്യങ്ങളിൽ നിന്ന് പ്രോട്ടീൻ ഉല്പാദിപ്പിക്കുന്നു
M.B. Rajesh, Bio-waste Treatment Center
ബ്രഹ്‌മപുരത്തെ ഫാബ്‌കോ ബയോ സൈക്കിളിന്റെ ജൈവമാലിന്യ സംസ്‌കരണ കേന്ദ്രം മന്ത്രി എം.ബി രാജേഷ് സന്ദർശിക്കുന്നു.
Published on

സംസ്ഥാനത്തെ നഗരങ്ങളിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരമായി അവലംബിക്കാവുന്ന മികച്ച മാതൃകയാണ് ഫാബ്കോ ബയോ സൈക്കിൾ പദ്ധതിയെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ്. ഫാബ്കോ ബ്രഹ്‌മപുരത്ത് സ്ഥാപിച്ച ആധുനിക ജൈവ മാലിന്യ സംസ്‌കരണ കേന്ദ്രം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ബ്ലാക്ക് സോൾജിയർ ഫ്ളൈ (ബി.എസ്.എഫ്) ഉപയോഗിച്ച് ജൈവമാലിന്യങ്ങളിൽ നിന്ന് പ്രോട്ടീൻ ഉല്പാദിപ്പിക്കുന്ന ആധുനിക മാതൃകയിലുള്ള ജൈവ മാലിന്യ സംസ്‌കരണ കേന്ദ്രമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പദ്ധതി സന്ദർശിച്ച ദുബായിൽ നിന്നുമുള്ള പ്രതിനിധി സംഘം ഈ മാതൃക അവിടെ നടപ്പാക്കുമെന്ന് അറിയിച്ചു. ദുബായ്, സിംഗപ്പൂർ പോലുളള സ്ഥലങ്ങളില്‍ കേരളത്തിൽ നിന്നുള്ള ഇത്തരമൊരു സാങ്കേതിക വിദ്യ നടപ്പിലാക്കുന്നത് അഭിമാനിക്കാവുന്ന കാര്യമാണെന്നും മന്ത്രി പറഞ്ഞു.

കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ, വടവുകോട് പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, ഫാബ്കോ ഡയറക്ടർമാരായ പി.വി നിയാസ്, പി.എ ലത്തീഫ് എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ദിവസവും 50 ടൺ ജൈവമാലിന്യം സംസ്‌കരിക്കാൻ കഴിയുന്ന കേന്ദ്രമാണ് ബ്രഹ്‌മപുരത്ത് സ്ഥാപിച്ചിരിക്കുന്നത്. ഫ്രാസ് എന്ന വളവും പദ്ധതിയില്‍ നിന്ന് ഉല്പാദിപ്പിക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com