100എക്‌സ് സ്‌കൂളുമായി കൈകോര്‍ത്ത് മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ്

മിറ്റ്‌സിലെ പഠനത്തോടൊപ്പം പദ്ധതിയുടെ ഭാഗമായി എല്ലാ വര്‍ഷവും വേനലവധി കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നോയിഡയിലെ 100എക്‌സ് സ്‌കൂളില്‍ രണ്ട് മാസം താമസിച്ച് നേരിട്ട് പരിശീലനം നേടാം.
മിറ്റ്‌സ് കൊച്ചി വൈസ് പ്രിന്‍സിപ്പല്‍ ഡോ. ചിക്കു ഏബ്രഹാം, പ്രിന്‍സിപ്പല്‍ ഡോ. പി.സി നീലകണ്ഠന്‍, മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം ജോര്‍ജ്, മുത്തൂറ്റ് ഗ്രൂപ്പ് പിആര്‍ ആന്‍ഡ് സിഎസ്ആര്‍ ഹെഡ് രോഹിത് രാജ് എന്നിവര്‍ പത്രസമ്മേളനത്തില്‍.
മിറ്റ്‌സ് കൊച്ചി വൈസ് പ്രിന്‍സിപ്പല്‍ ഡോ. ചിക്കു ഏബ്രഹാം, പ്രിന്‍സിപ്പല്‍ ഡോ. പി.സി നീലകണ്ഠന്‍, മുത്തൂറ്റ് ഗ്രൂപ്പ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് എം ജോര്‍ജ്, മുത്തൂറ്റ് ഗ്രൂപ്പ് പിആര്‍ ആന്‍ഡ് സിഎസ്ആര്‍ ഹെഡ് രോഹിത് രാജ് എന്നിവര്‍ പത്രസമ്മേളനത്തില്‍.
Published on

എന്‍ജിനീയറിംഗ് വിദ്യാഭ്യാസ രംഗത്ത് അക്കാഡമിക് മികവിനൊപ്പം പ്രായോഗിക പരിശീലനവും ഉറപ്പാക്കാന്‍ 'മിറ്റ്‌സ് എലിവേറ്റ് @100എക്‌സ്' പ്രോഗ്രാം അവതരിപ്പിച്ച് മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (മിറ്റ്‌സ് കൊച്ചി). നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ലേണിംഗ് സ്ഥാപനമായ 100എക്‌സ് സ്‌കൂളുമായി ചേര്‍ന്നാണ് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥികള്‍ക്കായി ഈ പ്രത്യേക ആഡ് ഓണ്‍ പ്രോഗ്രാം മിറ്റ്‌സ് കൊച്ചി അവതരിപ്പിക്കുന്നത്. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഇരുസ്ഥാപനങ്ങളും ഒപ്പുവച്ചു.

100എക്‌സ് സ്‌കൂള്‍ സ്ഥാപകനും പ്രശസ്ത കോഡിംഗ് വിദഗ്ധനുമായ ഹര്‍കിരാത് സിംഗിന്റെ മേല്‍നോട്ടത്തിലാണ് 100എക്‌സ് പ്രവര്‍ത്തിക്കുന്നത്. കമ്പ്യൂട്ടര്‍ സയന്‍സ്, എ.ഐ, സൈബര്‍ സെക്യൂരിറ്റി, എ.ഐ ആന്‍ഡ് ഡേറ്റ സയന്‍സ് എന്നീ വിഭാഗങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 120 വിദ്യാര്‍ഥികള്‍ക്കാണ് ഈ പ്രോഗ്രാമില്‍ പ്രവേശനം ലഭിക്കുക.

അക്കാഡമിക് പഠനത്തിനപ്പുറം വിദ്യാര്‍ത്ഥികളെ ആഗോള തൊഴില്‍ വിപണിക്ക് അനുയോജ്യമായ രീതിയില്‍ മാറ്റിയെടുക്കുക എന്നതാണ് പ്രോഗ്രാമിന്റെ ലക്ഷ്യം. മിറ്റ്‌സിലെ പഠനത്തോടൊപ്പം പദ്ധതിയുടെ ഭാഗമായി എല്ലാ വര്‍ഷവും വേനലവധി കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നോയിഡയിലെ 100എക്‌സ് സ്‌കൂളില്‍ രണ്ട് മാസം താമസിച്ച് നേരിട്ട് പരിശീലനം നേടാം.

ഓരോ സെമസ്റ്ററിലും 100എക്സിലെ വിദഗ്ധരായ അധ്യാപകര്‍ മിറ്റ്സ് ക്യാമ്പസിലെത്തി കുട്ടികള്‍ക്ക് നേരിട്ട് മെന്ററിംഗ് നല്‍കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെബ് 3.0, ഫുള്‍ സ്റ്റാക്ക് ഡെവലപ്മെന്റ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളില്‍ വൈദഗ്ധ്യം നേടുന്നതിനൊപ്പം ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ്, കോഡിങ് ഒളിമ്പ്യാഡുകള്‍ തുടങ്ങിയ ആഗോള കോഡിംഗ് മത്സരങ്ങളില്‍ പങ്കെടുക്കാനുള്ള പ്രത്യേക പരിശീലനവും വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. വിദ്യാര്‍ത്ഥികളുടെ നൈപുണ്യവും യോഗ്യതയും വര്‍ധിപ്പിച്ചുകൊണ്ട് മികച്ച പാക്കേജില്‍ ജോലി നേടാനും ഇത് സഹായിക്കുന്നു.

വിശദ വിവരങ്ങള്‍ക്ക്: www.mgmits.ac.in സന്ദര്‍ശിക്കുക.

MITS Kochi partners with 100x School to launch an advanced industry-focused training program for computer science students

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com