

എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല (KTU) പ്രസിദ്ധീകരിച്ച 2026-ലെ ബി.ടെക് പരീക്ഷയില്‍ മികച്ച നേട്ടവുമായി കൊച്ചി മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (MITS). 85.8% വിജയശതമാനം കരസ്ഥമാക്കിയ കോളജ്, സംസ്ഥാനത്തെ എന്‍ജിനീയറിംഗ് കോളജുകളുടെ റാങ്കിംഗില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി.
കേരള ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ ആണ് പരീക്ഷാ ഫലവും കോളേജുകളുടെ റാങ്കിംഗും പ്രഖ്യാപിച്ചത്.
സംസ്ഥാനത്തെ ആകെ 127 എന്‍ജിനീയറിംഗ് കോളജുകളോട് മത്സരിച്ചാണ് മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഈ നേട്ടം കൈവരിച്ചത്.
ഇത്തവണ റെക്കോര്‍ഡ് വിജയമാണ് കെടിയു രേഖപ്പെടുത്തിയിരിക്കുന്നത്. സര്‍വകലാശാലയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിജയശതമാനമായ 60.1% ആണ് ഈ വര്‍ഷം ഉണ്ടായത്.
സംസ്ഥാനത്തെ എന്‍ജിനീയറിംഗ് വിദ്യാഭ്യാസ രംഗത്ത് നിലവാരം ഉയരുന്നതിന്റെ സൂചനയാണ് ഈ മികച്ച വിജയശതമാനമെന്ന് വിലയിരുത്തപ്പെടുന്നു. ആകെ 127 കോളജുകളില്‍ നിന്നായി 30,810 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി. 18,515 പേര്‍ വിജയിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine