

അമേരിക്കന്‍ ബയോടെക് കമ്പനിയായ മൊഡേര്‍ണ വികസിപ്പിച്ചെടുത്ത കൊവിഡ് 19 വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് റിപ്പോര്‍ട്ട്. പരീക്ഷണാര്‍ത്ഥത്തില്‍ കുത്തിവെച്ച ആളുകളില്‍ കൊവിഡ് വൈറസുകള്‍ക്കെതിരായ ആന്റിബോഡി ധാരാളമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്നതായി കണ്ടെത്തി. 45 പേരിലാണ് പരീക്ഷണം നടത്തിയത്. സാധാരണ നിലയില്‍ ഉണ്ടാകുന്നതിലും ഏറെ ആന്റിബോഡി അവരുടെ ശരീരത്തില്‍ ഉല്പ്പാദിപ്പിക്കപ്പെട്ടുവെന്ന് മാത്രമല്ല, കൊവിഡ് ഭേദമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബദ്ധത്തിലാണ് ഈ അവകാശവാദം.
കാര്യമായ പാര്‍ശ്വഫലങ്ങളൊന്നും വാക്‌സിന്‍ മനുഷ്യശരീരത്തില്‍ ഉണ്ടാക്കിയില്ല. എന്നാല്‍ ക്ഷീണം, തലവേദന, കുളിര്, മസില്‍ വേദന, ഇഞ്ചക്ഷന്‍ എടുത്ത സ്ഥലത്ത് വേദന എന്നിവ അമ്പതു ശതമാനത്തിലേറെ പേരിലും കണ്ടുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ടാമത് വലിയ ഡോസ് നല്‍കിയവരിലാണ് ഇത്തരത്തിലുള്ള ചെറിയ അസ്വസ്ഥതകള്‍ കണ്ടത്. അമേരിക്ക ആസ്ഥാനമായുള്ള മൊഡേര്‍ണ മാര്‍ച്ച് 16 നാണ് മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചത്. ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസ് ഗവണ്‍മെന്റും സാമ്പത്തിക സഹായമടക്കം കമ്പനിയുടെ പരീക്ഷണത്തിന് നല്‍കിയിരുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine