മോഹന്‍ലാല്‍ ഗോള്‍ഡ്മെഡല്‍ ഇലക്ട്രിക്കല്‍സിന്റെ തെക്കന്‍ വിപണികളുടെ ബ്രാന്‍ഡ് അംബാസഡര്‍

പ്രമുഖ ഇലക്ട്രിക്കല്‍ ഉല്‍പ്പാദക കമ്പനിയായ ഗോള്‍ഡ്മെഡല്‍ ഇലക്ട്രിക്കല്‍സ് സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ തെക്കന്‍ വിപണികളുടെ ബ്രാന്‍ഡ് അംബാസഡറായി തെരഞ്ഞെടുത്തു. കൂടാതെ, കൊച്ചിയിലും കോഴിക്കോടുമായി ഗോള്‍ഡ്മെഡല്‍ ഇലക്ട്രിക്കല്‍സ് രണ്ടു ഷോറൂമുകളും ആരംഭിച്ചു. കോഴിക്കോട്ടെ ഷോറൂം നടി ഹണി റോസും കൊച്ചിയിലെ ഷോറൂം നടന്‍ സിജോയ് വര്‍ഗീസും ഉദ്ഘാടനം ചെയ്തു. മോഡുലാര്‍ സ്വിച്ചുകള്‍, ഹോം ഓട്ടോമേഷന്‍ സിസ്റ്റംസ്, എല്‍ഇഡി ലൈറ്റുകള്‍, ഫാനുകള്‍, ഹോം എന്റര്‍ടെയിന്‍മെന്റ് സിസ്റ്റംസ്, വയറുകള്‍, കേബിളുകള്‍, ഡോര്‍ ബെല്ലുകള്‍, ഇലക്ട്രിക്ക് സാമഗ്രികള്‍ തുടങ്ങി ഗോള്‍ഡ്മെഡലിന്റെ ഉല്‍പ്പന്ന ശ്രേണികളെല്ലാം ഈ ഷോറൂമുകളില്‍ ഉണ്ടാകും.

ഗോള്‍ഡ്മെഡല്‍ ഇലക്ട്രിക്കല്‍സ് ബ്രാന്‍ഡിന്റെ പ്രധാന വിപണികളിലൊന്നാണ് ദക്ഷിണേന്ത്യയെന്നും മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കേരളത്തില്‍ തങ്ങളുടെ ബ്രാന്‍ഡിനെ പ്രതിനിധീകരിക്കാന്‍ ഇതിനേക്കാള്‍ നല്ലൊരു ബ്രാന്‍ഡ് അംബാസഡറിനെ ചിന്തിക്കാനാകില്ലെന്നും ഗോള്‍ഡ്മെഡല്‍ ഇലക്ട്രിക്കല്‍സ് ഡയറക്ടര്‍ കിഷന്‍ ജെയിന്‍ പറഞ്ഞു.
വിവേകമുള്ള വാങ്ങല്‍ തീരുമാനങ്ങള്‍ എടുക്കാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നതിലും അവര്‍ക്ക് ആഴമേറിയ റീട്ടെയില്‍ അനുഭവം പ്രദാനം ചെയ്യുന്നതിലും ഗോള്‍ഡ്മെഡല്‍ ഇലക്ട്രിക്കല്‍സ് മുന്‍പന്തിയിലാണെന്നും സാക്ഷരരായ മലയാളികള്‍ നിലവാരത്തെക്കുറിച്ച് ബോധവാന്മാരാണെന്നും അവര്‍ക്ക് പ്രിയങ്കരമാകുമെന്നും മികച്ച നിലവാരമുള്ള ഉല്‍പ്പന്നങ്ങളില്‍ ശ്രദ്ധിച്ചുകൊണ്ട് ഗോള്‍ഡ്മെഡല്‍ സംസ്ഥാനത്തെ ഒന്നാം നമ്പര്‍ ബ്രാന്‍ഡാകുമെന്ന് ഉറപ്പുണ്ടെന്നും ഗോള്‍ഡ്മെഡല്‍ ഇലക്ട്രിക്കല്‍സ് ഡയറക്ടര്‍ ബിഷന്‍ ജെയിന്‍ പറഞ്ഞു.
ഗോള്‍ഡ്മെഡല്‍ ഇലക്ട്രിക്കല്‍സുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും രാജ്യത്തെ പ്രമുഖ എഫ്എംഇജി ബ്രാന്‍ഡുകളിലൊന്നാണതെന്നും ദക്ഷിണേന്ത്യയില്‍ വിപണിയില്‍ മാര്‍ക്കറ്റ് ലീഡറാകാന്‍ വലിയ സാധ്യതയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it