മണ്‍സൂണ്‍ ഇത്തവണ കുറയും, ജൂലൈ-സെപ്റ്റംബറില്‍ കാലവര്‍ഷം ദുര്‍ബലമാകും; ഏതൊക്കെ ഓഹരികളെ ബാധിക്കും?

മണ്‍സൂണ്‍ ദുര്‍ബലമായാല്‍ ഏറ്റവും ആദ്യം ബാധിക്കപ്പെടുന്നത് ഗ്രാമീണ ഉപഭോഗത്തെയാണ്
monsoon rain
Image:canva
Published on

രാജ്യത്ത് ഈ വര്‍ഷം മണ്‍സൂണ്‍ മഴയില്‍ കുറവുണ്ടാകുമെന്ന് സ്വകാര്യ കാലാവസ്ഥ പ്രവചന ഏജന്‍സിയായ സ്‌കൈമെറ്റ് (Skymet). ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ മഴയില്‍ ആറ് ശതമാനം കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. എല്‍നീനോ (EL Nino) പ്രതിഭാസം നിലനില്‍ക്കുന്നതാണ് മഴയുടെ അളവ് കുറയ്ക്കുന്നത്.

ഇത്തവണ വരള്‍ച്ചയ്ക്കുള്ള സാധ്യത 30 ശതമാനമാണെന്നും സാധാരണയില്‍ താഴെയുള്ള മഴ ലഭിക്കാനുള്ള സാധ്യത 40 ശതമാനത്തിനടുത്താണെന്നും സ്‌കൈമെറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഇന്ത്യ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ (India Meteorological Department (IMD) ആദ്യഘട്ട കാലാവസ്ഥ വിലയിരുത്തല്‍ ഈ മാസം അവസാനം പുറത്തുവരും.

ജൂണില്‍ മഴകൂടും, ജൂലൈയില്‍ കുറയും

സ്‌കൈമെറ്റ് റിപ്പോര്‍ട്ട് അനുസരിച്ച് ഇത്തവണ ജൂണില്‍ ഭേദപ്പെട്ട മഴ ലഭിക്കും. 101 ശതമാനം മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. ഇത് ഇക്കാലയളവില്‍ സാധാരണയായി ലഭിക്കുന്ന മഴയേക്കാള്‍ കൂടുതലാണ്. അതേസമയം, ജൂലൈയില്‍ ദീര്‍ഘകാല ശരാശരിയേക്കാള്‍ കുറവായിരിക്കും മഴ. 95 ശതമാനം മഴയെ ജൂലൈയില്‍ ലഭിക്കാന്‍ സാധ്യതയുള്ളുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓഗസ്റ്റില്‍ 92 ശതമാനം മഴ മാത്രമേ ലഭിക്കൂവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബറില്‍ സാധാരണയായി ലഭിക്കേണ്ടതിന്റെ 89 ശതമാനമേ പെയ്തിറങ്ങൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മണ്‍സൂണ്‍ ദുര്‍ബലമായാല്‍ ഏറ്റവും ആദ്യം ബാധിക്കപ്പെടുന്നത് ഗ്രാമീണ ഉപഭോഗത്തെയാണ്.

ആഘാതം പലവിധം

എഫ്എംസിജി കമ്പനികള്‍: സോപ്പ്, ഷാംപൂ, ഭക്ഷ്യവസ്തുക്കളുടെ വില്‍പന കുറയും

ഓട്ടോമൊബൈല്‍ മേഖല: രണ്ട് ചക്രവാഹനങ്ങളും ട്രാക്ടറുകളും കുറഞ്ഞ തോതില്‍ വിറ്റഴിക്കപ്പെടും

സിമന്റ്, നിര്‍മ്മാണം: ഗ്രാമീണ ഹൗസിംഗ് പ്രോജക്ടുകള്‍ വൈകും

ഈ കമ്പനികളുടെ വരുമാന വളര്‍ച്ച സ്ലോ ആവുകയും, ഓഹരി വിലകളില്‍ സമ്മര്‍ദം ഉണ്ടാവുകയും ചെയ്യും.

മണ്‍സൂണ്‍ കുറയുന്നത് ഭക്ഷ്യോത്പാദനത്തെ ബാധിക്കും. ഇത് വിലക്കയറ്റത്തിന് വഴിയൊരുക്കും.

നിക്ഷേപക മനോഭാവം

  • മണ്‍സൂണ്‍ പ്രവചനങ്ങള്‍ വിപണിയെ വലിയ തോതില്‍ സ്വാധീനിക്കും

  • എഫ്എംസിജി, ഓട്ടോ ഓഹരികള്‍ താഴേക്കു പോകാം

  • പ്രതിരോധ സ്വഭാവമുള്ള ഓഹരികളിലേക്ക് നിക്ഷേപക താല്പര്യം മാറും

Weak monsoon forecast may impact rural demand and pressure FMCG, auto, and construction stocks in India.

Related Stories

No stories found.
logo
DhanamOnline
dhanamonline.com