

ലോകത്തിലെ ഏറ്റവും മലിനീകരണമുള്ള 10 നഗരങ്ങളുടെ പട്ടികയില്‍ ആറും ഇന്ത്യന്‍ നഗരങ്ങള്‍. എക്യൂഎയര്‍ പുറത്തുവിട്ട വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടിലാണ് ആശങ്കപ്പെടുത്തുന്ന ഈ വിവരം. അന്തരീക്ഷ മലിനീകരണം കാരണം വിവിധ രോഗങ്ങളാലും മറ്റും ഓരോ വര്‍ഷവും ഇന്ത്യയില്‍ മരിക്കുന്ന ആളുകളുടെ എണ്ണം 1.25 മില്യണ്‍ ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നമ്മുടെ തലസ്ഥാനനഗരമായ ന്യൂഡല്‍ഹിയിലെ അന്തരീക്ഷമലിനീകരണം ആശങ്കപ്പെടുത്തുന്നതാണ്.
സ്വിറ്റ്സര്‍ലണ്ട്
ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐക്യൂഎയര്‍ ലോകത്തെ ഏറ്റവും മലിനീകരണമുള്ള
രാജ്യങ്ങളില്‍ അഞ്ചാമത്തെ സ്ഥാനമാണ് ഇന്ത്യക്ക് നല്‍കിയിരിക്കുന്നത്.
വായുവില്‍ പിഎം2.5 (ുമൃശേരൗഹമലേ ാമേേലൃ) കോണ്‍സന്‍ട്രേഷന്‍ എത്രയാണെന്ന്
കണക്കാക്കിയാണ് 2019 വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ട്
തയാറാക്കിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും
കൂടുതല്‍ അന്തരീക്ഷ മലിനീകരണം കൂടുതലുള്ള 30 നഗരങ്ങളില്‍ 21 എണ്ണവും
ഇന്ത്യയില്‍ നിന്നാണെന്നുള്ളത് പ്രശ്നത്തിന്റെ ഗൗരവം കൂട്ടുന്നു. ലോകത്തിലെ
ഏറ്റവും കൂടുതല്‍ മലിനീകരണമുള്ള നഗരമായി തെരഞ്ഞെടുത്തിരിക്കുന്നത്
ഘസിയാബാദ് ആണ്. ക്യുബിക് മീറ്ററില്‍ 110.2 മൈക്രോഗ്രാം എന്ന ഉയര്‍ന്ന
നിലയിലാണ് ഇവിടത്തെ മലിനീകരണം.
ക്യുബിക് മീറ്ററില്‍ 83.3 മൈക്രോഗ്രാമുമായി ബംഗ്ലാദേശാണ് മലിനീകരണത്തില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്ന രാജ്യം. രണ്ടാമത് പാക്കിസ്ഥാനും (65.8) മൂന്നാമത് മംഗോളിയയും (62.0) നാലാമത് അഫ്ഗാനിസ്ഥാനും (58.8) ആണ്.
ഇതിനിടയിലും
നേരിയ ആശ്വാസത്തിനിടയുണ്ട്. 2018നെക്കാള്‍ ഇന്ത്യയിലെ മലിനീകരണം 2019ല്‍
20 ശതമാനം മെച്ചപ്പെട്ടിട്ടുണ്ട്. എങ്കിലും മലിനീകരണം കുറയ്ക്കാനുള്ള
ജാഗ്രതയോടെ സര്‍ക്കാരും പൊതുജനങ്ങളും തുടരേണ്ടിയിരിക്കുന്നു.
വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടിലെ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണമുള്ള നഗരങ്ങള്‍ താഴെപ്പറയുന്നു.
1. ഘസിയാബാദ് (ഇന്ത്യ)
2. ഹോട്ടന്‍ (ചൈന)
3. ഗുജ്രന്‍വാല (പാക്കിസ്ഥാന്‍)
4. ഫൈസലാബാദ് (പാക്കിസ്ഥാന്‍)
5. ഡല്‍ഹി (ഇന്ത്യ)
6. നോയ്ഡ (ഇന്ത്യ)
7. ഗുരുഗ്രാം (ഇന്ത്യ)
8. റായ്വിന്‍ (പാക്കിസ്ഥാന്‍)
9. ഗ്രേറ്റര്‍ നോയ്ഡ (ഇന്ത്യ)
10. ബന്ധ്വാരി (ഇന്ത്യ)
11. ലക്നൗ (ഇന്ത്യ)
12. ലാഹോര്‍ (പാക്കിസ്ഥാന്‍)
13. ബുലാന്ദ്ഷര്‍ (ഇന്ത്യ)
14. മുസാഫര്‍നഗര്‍ (ഇന്ത്യ)
15. ബാഗ്പട് (ഇന്ത്യ)
16. കഷ്ഗര്‍ (ചൈന)
17. ജിന്ദ് (ഇന്ത്യ)
18. ഫരീദാബാദ് (ഇന്ത്യ)
19. കോറൗട്ട് (ഇന്ത്യ)
20. ഭിവാദി (ഇന്ത്യ)
21. ധാക്ക (ബംഗ്ലാദേശ്)
22. പാട്ന (ഇന്ത്യ)
23. പല്‍വാല്‍ (ഇന്ത്യ)
24 സൗത്ത് ടാംഗെരാങ് (ഇന്‍ഡോനേഷ്യ)
25 മുസാഫര്‍പുര്‍ (ഇന്ത്യ)
26. ഹിസാര്‍ (ഇന്ത്യ)
27. മുരിദ്കെ (പാക്കിസ്ഥാന്‍)
28. കുറ്റെയ്ല്‍ (ഇന്ത്യ)
29. ജോധ്പൂര്‍ (ഇന്ത്യ)
30. മോറാദാബാദ് (ഇന്ത്യ)
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine