തമിഴ്‌നാട്ടിലേക്ക് ₹12,300 കോടിയുടെ നിക്ഷേപം; മദര്‍സണ്‍ മാത്രം മുടക്കുന്നത് ₹11,000 കോടി, 9,400 പുതിയ തൊഴിലവസരങ്ങള്‍

യുകെ സന്ദര്‍ശനത്തിനിടെ മുഖ്യമന്ത്രി സി. ജോസഫ് വിജയിന്റെ സാന്നിധ്യത്തില്‍ കരാറുകള്‍; വാഹനഘടക നിര്‍മാണം മുതല്‍ ഗ്ലോബല്‍ കപ്പബിലിറ്റി സെന്ററുകള്‍ വരെ നിക്ഷേപം
തമിഴ്‌നാട്ടിലേക്ക് ₹12,300 കോടിയുടെ നിക്ഷേപം; മദര്‍സണ്‍ മാത്രം മുടക്കുന്നത് ₹11,000 കോടി, 9,400 പുതിയ തൊഴിലവസരങ്ങള്‍
Published on

തമിഴ്‌നാട്ടില്‍ കോടികളുടെ നിക്ഷേപം നടത്താന്‍ ആഗോള വന്‍കിട കമ്പനികള്‍. മുഖ്യമന്ത്രി ജോസഫ് വിജയ് നടത്തിയ ലണ്ടന്‍ സന്ദര്‍ശനത്തിലാണ് കമ്പനികള്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടത്. മൊത്തം 12,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ലഭിച്ചത്. വാഹനഘടക നിര്‍മാണം, ഗ്ലോബല്‍ കേയ്പബിലിറ്റി സെന്ററുകള്‍ (GCC), ഡിജിറ്റല്‍ എന്‍ജിനീയറിംഗ്, വൈദ്യുത ഉപകരണ നിര്‍മാണം തുടങ്ങിയ മേഖലകളില്‍ നിക്ഷേപ കരാറുകള്‍ ഉണ്ടായത്.

ഇതില്‍ ഏറ്റവും വലിയ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുന്നത് പ്രമുഖ വാഹനഘടക നിര്‍മാതാക്കളായ സംവര്‍ധന മദര്‍സണ്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് (Samvardhana Motherson International Limited (SAMIL) ആണ്.

യൂറോപ്പിലെയും യുകെയിലെയും സംയുക്ത സംരംഭങ്ങളുമായി ചേര്‍ന്ന് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ ഏകദേശം 11,000 കോടി രൂപ നിക്ഷേപിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതുമായി ബന്ധപ്പെട്ട് ധാരണപത്രത്തില്‍ ഒപ്പിട്ടു.

7,000 തൊഴിലവസരങ്ങള്‍

പദ്ധതി നടപ്പാകുന്നതോടെ ഡിസൈന്‍, എന്‍ജിനീയറിംഗ്, നിര്‍മാണം, അസംബ്ലി, ലോജിസ്റ്റിക്‌സ് മേഖലകളിലായി ഏകദേശം 7,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

ആഗോള വാഹനഘടക മേഖലയിലെ വലിയ കമ്പനികളിലൊന്നാണ് സംവര്‍ധന മദര്‍സണ്‍ ഇന്റര്‍നാഷണല്‍. 202526 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 1,26,104 കോടി വരുമാനം നേടിയിരുന്നു. ഏഷ്യ, യൂറോപ്പ്, അമേരിക്ക, ഓസ്‌ട്രേലിയ, ആഫ്രിക്ക എന്നിവിടങ്ങളില്‍ കമ്പനിക്ക് ആഗോള സാന്നിധ്യമുണ്ട്.

ഇവൈയുടെ 1,000 കോടി നിക്ഷേപം

പ്രൊഫഷണല്‍ സര്‍വീസസ് സ്ഥാപനമായ ഇവൈ തമിഴ്‌നാട്ടില്‍ ഗ്ലോബല്‍ കേയ്പബിലിറ്റി സെന്ററുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഏകദേശം 1,000 കോടി നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. പദ്ധതിയിലൂടെ 2,000ത്തിലധികം ഉയര്‍ന്ന തസ്തികയിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്വീഡിഷ് ടെക്നോളജി കമ്പനിയായ സിഗ്മ ടെക്‌നോളജി ഗ്രൂപ്പ് (Sigma Technology Group) തമിഴ്‌നാട്ടിലെ സാന്നിധ്യം കൂടുതല്‍ വിപുലീകരിക്കാനും ധാരണയിലെത്തി. ചെന്നൈയിലും തിരുച്ചിറപ്പള്ളിയിലുമുള്ള കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനം വികസിപ്പിക്കാനാണ് പദ്ധതി. ഏകദേശം 600 തൊഴിലവസരങ്ങള്‍ ഇതിലൂടെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, മുഖ്യമന്ത്രി വിജയിന്റെ യുകെ സന്ദര്‍ശനത്തിനിടെ ഇംഗ്ലണ്ടിലെ മോട്ടോര്‍ റേസിംഗ് സര്‍ക്യൂട്ട് സന്ദര്‍ശിച്ചതിനെതിരേ പ്രതിപക്ഷം രംഗത്തു വന്നിട്ടുണ്ട്.

Tamil Nadu secured investment commitments of around ₹12,300 crore during Chief Minister C. Joseph Vijay's UK visit, led by Motherson's ₹11,000-crore plan

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com