
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഊന്നിയ ലോകക്രമത്തില്‍ മെഡിക്കല്‍ രംഗത്ത് ഉള്‍പ്പെടെ വലിയ മാറ്റമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്റെ ക്രൈസിസ് മാനേജ്മെന്റ് വിഭാഗത്തില്‍ ഓപ്പറേഷന്‍സ് മാനേജരും സാമൂഹ്യ നിരീക്ഷകനും മുരളി തുമ്മാരുകുടി. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ധനം ഹെല്‍ത്ത്‌കെയര്‍ സമ്മിറ്റില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എ.ഐയുടെ സേവനം തേടാവുന്നതാണ്. മെഡിക്കല്‍ സയന്‍സിന്റെ ഭാവിയും ഇതുപോലെ ടെക്‌നോളജിയില്‍ അധിഷ്ടിതമായി മാറും. ചരിത്രപരമായി ഡോക്ടര്‍മാര്‍ ടെക്‌നോളജിയെ സ്വീകരിക്കുന്നതില്‍ വിമുഖത കാണിക്കുന്നവരാണ്.
ആരോഗ്യ രംഗത്ത് കേരളം അഭിമുഖീകരിക്കാന്‍ പോകുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് ഓപ്പറേഷന്‍ തീയറ്ററിലും പ്രധാന മേഖലകളിലും ആവശ്യത്തിന് പരിചയസമ്പത്തുള്ള നേഴ്‌സുമാരുടെ ലഭ്യതക്കുറവാകും. ജര്‍മനിയിലും മറ്റും ദന്തഡോക്ടര്‍മാരെ ഉള്‍പ്പെടെ കാണണമെങ്കില്‍ രണ്ടുമാസം മുമ്പേ അപ്പോയ്ന്‍മെന്റ് എടുക്കേണ്ട അവസ്ഥയാണ്.
മെഡിക്കല്‍ ടൂറിസത്തില്‍ ഇന്ത്യയ്ക്കും കേരളത്തിനും വലിയ സാധ്യതകളാണുള്ളതെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു. പൊതുഗതാഗതം, വിദ്യാഭ്യാസം, ഹെല്‍ത്ത്‌കെയര്‍ എന്നീ മേഖലകളില്‍ വലിയ അവസരങ്ങളാണ് വരുന്നത്. ഇന്ത്യയ്ക്ക് ഹെല്‍ത്ത്‌കെയര്‍ രംഗത്ത് വലിയ മുന്നേറ്റം കാഴ്ചവയ്ക്കാന്‍ സാധിക്കും.
കോവിഡിനെ പോലെ മറ്റൊരു മഹാമാരി ലോകത്ത് ആവര്‍ത്തിക്കപ്പെടാമെന്നും അതു നേരിടാന്‍ കൂടുതല്‍ ഒരുക്കങ്ങളിലാണ് ശാസ്ത്രലോകമെന്നും മുരളി തുമ്മാരുകുടി കൂട്ടിച്ചേര്‍ത്തു.
Read DhanamOnline in English
Subscribe to Dhanam Magazine