പരിസ്ഥിതി സൗഹൃദ മേഖലയില്‍ കോടികളുടെ വന്‍ ബിസിനസ് അവസരങ്ങള്‍, എല്ലാം കേട്ടറിയാം മുരളി തുമ്മാരുകുടിയില്‍ നിന്ന്

ജൂണ്‍ 25ന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ധനം ബിസിനസ് സമിറ്റില്‍ പ്രഭാഷകനായി മുരളി തുമ്മാരുകുടിയും
പരിസ്ഥിതി സൗഹൃദ മേഖലയില്‍ കോടികളുടെ വന്‍ ബിസിനസ് അവസരങ്ങള്‍, എല്ലാം കേട്ടറിയാം മുരളി തുമ്മാരുകുടിയില്‍ നിന്ന്
Published on

ആധുനിക ലോകക്രമത്തില്‍ പരിസ്ഥിതി സൗഹൃദത്തിലൂന്നിയ ബിസിനസ് മോഡലിന് വലിയ പ്രാധാന്യമാണുള്ളത്. 680 ലക്ഷം കോടി രൂപയുടെ ബിസിനസ് സാധ്യതകളാണ് ഈ മേഖല തുറന്നു നല്കുന്നത്.

ജൂണ്‍ 25ന് കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ധനം ബിസിനസ് സമിറ്റില്‍ ഈ അവസരങ്ങളെക്കുറിച്ച് സംവദിക്കാന്‍ ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പ്രോഗ്രാമില്‍ (UNEP) പ്രധാന റോളുകള്‍ കൈകാര്യം ചെയ്തിട്ടുള്ള മുരളി തുമ്മാരുകുടിയും ഉണ്ടാകും.

ഗ്രീന്‍ ഇക്കോണമിയിലെ ബിസിനസ് സാധ്യതകളെക്കുറിച്ചാണ് മുരളി തുമ്മാരുകുടി വിശദമായി പറയുന്നത്. ടെക്നോളജി, ഇന്‍ഡസ്ട്രിയല്‍ ഗുഡ്സ് ആന്‍ഡ് സര്‍വീസ്, ഹെല്‍ത്ത് കെയര്‍ എന്നിവയ്ക്ക് ശേഷം ലോകത്തിലെ നാലാമത്തെ വലിയ വ്യവസായമായി ഗ്രീന്‍ ഇക്കോണമി മാറുമെന്നാണ് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഗ്രീന്‍ ഇക്കോണമി 2025 റിപ്പോര്‍ട്ടില്‍ പറയുന്നത്.

കൃത്യമായ ഇടവേളകളില്‍ പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന നമ്മുടെ നാട്ടില്‍ ഇത്തരം സംരംഭങ്ങള്‍ ആവശ്യമല്ല, മറിച്ച് അനിവാര്യതയാണ്. നിങ്ങളൊരു സംരംഭകനോ, നിക്ഷേപകനോ, വിദ്യാര്‍ത്ഥിയോ അല്ലെങ്കില്‍ ബിസിനസ് തുടങ്ങണമെന്ന് ആഗ്രഹിക്കുന്നയാളോ ആണെങ്കില്‍ നിങ്ങള്‍ക്കുള്ള വലിയൊരു അവസരമാണ് ധനം ബിസിനസ് സമിറ്റ് തുറന്നു തരുന്നത്.

മുരളി തുമ്മാരുകുടി

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പ്രോഗ്രാമില്‍ വിവിധ ലോകരാജ്യങ്ങളില്‍ ദൗത്യവുമായി പോയിട്ടുള്ള വ്യക്തിയാണ് മുരളി തുമ്മാരുകുടി. ഇന്ത്യന്‍ മഹാസമുദ്രത്തിലെ സുനാമി (2004), നര്‍ഗീസ് ചുഴലിക്കാറ്റ് (മ്യാന്‍മാര്‍ 2008), വെന്‍ചുവാന്‍ ഭൂകമ്പം (ചൈന 2008), ഹെയ്ത്തിയിലെ ഭൂകമ്പം (2010), ടൊഹോക്കു സുനാമി (2011), തായ്‌ലാന്റിലെ വെള്ളപ്പൊക്കം (2011) തുടങ്ങി ഈ നൂറ്റാണ്ടിലെ പ്രധാന ദുരന്തമുഖങ്ങളിലെല്ലാം പ്രധാന റോളില്‍ മുരളി തുമ്മാരുകുടി ഉണ്ടായിരുന്നു.

റുവാണ്ട, ഇറാഖ്, ലെബനണ്‍, പലസ്തീന്‍ ടെറിട്ടറികള്‍, സുഡാന്‍ എന്നിവിടങ്ങളിലെ യുദ്ധാനന്തര രക്ഷാപ്രവര്‍ത്തനങ്ങളിലും അദ്ദേഹം സുപ്രധാന പങ്കാളിയായിരുന്നു.

Register Now: www.dhanambusinesssummit.com

കൂടുതല്‍ വിവരങ്ങള്‍ക്ക്: +91 9072570055

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com