

ലോക സമ്പന്നരുടെ പട്ടികയിലെ ഒന്നാം സ്ഥാനത്ത് നിന്ന് ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിന് അല്‍പ്പ നേരത്തേക്ക് പടിയിറക്കം. ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന നേട്ടം ഒരു വർഷത്തോളമായി ഇലോൺ മസ്‌കാണ് അലങ്കരിക്കുന്നത്. ഒറാക്കിളിന്റെ ലാറി എലിസണാണ് മസ്കിന് വെല്ലുവിളിയുയര്‍ത്തി ബുധനാഴ്ച വിപണി സമയത്ത് ഒന്നാം സ്ഥാനത്തെത്തിയത്.
ബ്ലൂംബെർഗ് ബില്യണയേഴ്‌സ് സൂചിക അനുസരിച്ച് ലാറിയുടെ മൊത്തം ആസ്തി ഇന്‍ട്രാഡേയില്‍ 393 ബില്യൺ ഡോളറായി ഉയർന്നു. മസ്‌കിന്റെ ആസ്തി 385 ബില്യൺ ഡോളറായിരുന്നു. ഒറാക്കിള്‍ കോര്‍പറേഷന്റെ അമ്പരപ്പിക്കുന്ന ത്രൈമാസ ഫലങ്ങളാണ് ലാറി എലിസണ് തുണയായത്. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ രാവിലത്തെ സെഷനില്‍ കമ്പനിയുടെ വിപണി മൂല്യം ഉയര്‍ന്നു. കഴിഞ്ഞ ദിവസം എലിസണിന്റെ സമ്പത്തില്‍ 101 ബില്യൺ ഡോളറിന്റെ വര്‍ധനയാണ് ഉണ്ടായത്. ബ്ലൂംബെർഗ് സൂചിക ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും വലിയ ഒറ്റ ദിവസ വർധനവാണ് എലിസണ്‍ നേടിയത്.
എന്നാല്‍ ബുധനാഴ്ച വിപണി വ്യാപാരം അവസാനിച്ചപ്പോൾ, എലിസണിനെക്കാൾ 1 ബില്യൺ ഡോളർ മുന്നിലായി 384.2 ബില്യൺ ഡോളറിന്റെ ആസ്തിയുമായി മസ്‌ക് വീണ്ടും ലീഡ് നേടി. ലാറി എലിസണിന്റെ ആസ്തി 383.2 ബില്യൺ ഡോളറായി.
ഒറാക്കിളിന്റെ സഹസ്ഥാപകനാണ് 81 കാരനായ എലിസണ്‍. ഇപ്പോൾ കമ്പനിയുടെ ചെയർമാനും ചീഫ് ടെക്‌നോളജി ഓഫീസറുമായ എലിസണിന്റെ ആസ്തിയുടെ ഭൂരിഭാഗവും ഡാറ്റാബേസ് സോഫ്റ്റ്‌വെയർ കമ്പനിയിലാണ് ഉളളത്. ഈ വർഷം ഇതുവരെ 45 ശതമാനം നേട്ടമാണ് ഒറാക്കിള്‍ ഓഹരികൾ നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ഓഹരികൾ ബുധനാഴ്ച 36 ശതമാനം ഉയർച്ചയാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ ഓര്‍ഡര്‍ ബുക്കിംഗുകളിൽ വലിയ വർധന ഉണ്ടായതും ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ ബിസിനസിന് ഭാവിയിലുളള മികച്ച പ്രതീക്ഷകളുമാണ് ഓഹരിയില്‍ പ്രതിഫലിച്ചത്.
മസ്ക് ആദ്യമായി ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാകുന്നത് 2021 ലാണ്. പിന്നീട് ആമസോൺ.കോം ഇൻകോർപ്പറേറ്റഡിന്റെ ജെഫ് ബെസോസിനും എൽവിഎംഎച്ചിന്റെ ബെർണാഡ് അർനോൾട്ടിനും മുന്നിൽ മക്സിന് കിരീടം നഷ്ടപ്പെട്ടു. കഴിഞ്ഞ വർഷം വീണ്ടും നേട്ടം തിരിച്ചുപിടിച്ച മസ്ക് 300 ദിവസത്തിലധികമാണ് ഒന്നാം സ്ഥാനം കൈവശം വെച്ചത്. ടെസ്‌ല ഇൻകോർപ്പറേറ്റഡിന്റെ ഓഹരികൾ ഈ വർഷം 13 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
Larry Ellison surpasses Elon Musk to become world’s richest, gaining $101 billion in a single day.
Read DhanamOnline in English
Subscribe to Dhanam Magazine