ചെല്ലാനംകാര്‍ക്കൊപ്പം മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്; വീടുനഷ്ടപ്പെട്ടവര്‍ക്കായുള്ള പുതിയ 11 വീടുകളുടെ താക്കോല്‍ കൈമാറി

ചെല്ലാനത്ത് രണ്ടാം ഘട്ടത്തില്‍ 15 വീടുകള്‍ കൂടി നിര്‍മിച്ചു നല്‍കും
Muthoot Pappachan Group CSR
Muthoot Pappachan Group CSR
Published on

ചെല്ലാനത്തുകാര്‍ക്ക് ആശ്വാസത്തിന്റെ കൈത്താങ്ങായി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്. ചെല്ലാനത്ത് വീടുകള്‍ നഷ്ടപ്പെട്ട 11 കുടുംബങ്ങള്‍ക്കായി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് നിര്‍മിച്ചു നല്‍കിയ വീടുകള്‍ കണ്ടക്കടവ് സെന്റ് സേവിയേഴ്സ് പള്ളി പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ഉടമകള്‍ക്ക് കൈമാറി. 2018-ലെ പ്രകൃതിദുരന്തത്തില്‍ വീടുനഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുന്ന ആദ്യഘട്ടത്തിന്റെ പൂര്‍ത്തീകരണമാണ് നടന്നത്. ചടങ്ങില്‍ മുഖ്യപ്രഭാഷണവും താക്കോല്‍ കൈമാറ്റവും ഹൈബി ഈഡന്‍ എംപി നിര്‍വഹിച്ചു.

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ സിഎസ്ആര്‍ വിഭാഗമായ മുത്തൂറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്‍ വര്‍ഷങ്ങളായി നടത്തി വരുന്ന വിവിധ സാമൂഹ്യസേവന പദ്ധതികളുടെ ഭാഗമായാണ് ചെല്ലാനത്ത് 11 വീടുകള്‍ നിര്‍മിച്ചു നല്‍കിയതെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഡയറക്ടര്‍ തോമസ് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു. ചെല്ലാനത്ത് രണ്ടാം ഘട്ടത്തില്‍ 15 വീടുകള്‍ കൂടി നിര്‍മിച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ചെല്ലാനം പ്രദേശത്ത് വീടുകള്‍ നഷ്ടമായ നിരവധി പേര്‍ ഇനിയുമുണ്ടെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചതിന്റെയും നിരവധി അപേക്ഷകള്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ ബ്രാഞ്ചുകള്‍ മുഖേന ലഭിച്ചതിന്റേയും അടിസ്ഥാനത്തില്‍ ഈ പദ്ധതി തുടരുമെന്നും അടുത്ത ഘട്ടം ഉടനെ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഡയറക്ടര്‍ തോമസ് ജോര്‍ജ് മുത്തൂറ്റ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ തോമസ് മുത്തൂറ്റ്, റെമി മുത്തൂറ്റ്, മുത്തൂറ്റ് മൈക്രോഫിന്‍ മാനേജറും മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് കോര്‍പ്പറേറ്റ് സ്ട്രാറ്റജി ആന്‍ഡ് പ്ലാനിംഗ് മാനേജറുമായ സൂസന്ന മുത്തൂറ്റ്, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് കെ എല്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ മേരി ലിജിന്‍, പയസ് ആല്‍ബി കല്ലുവീട്ടില്‍, മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസ് സിഒഒ മധു അലോഷ്യസ്, മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് സിഎസ്ആര്‍ ഹെഡ് ഡോ. പ്രശാന്ത്കുമാര്‍ നെല്ലിക്കല്‍, മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസ് സീനിയര്‍ എവിപി പ്രിയ എ മേനോന്‍ എന്നിവര്‍ പങ്കെടുത്തു.

2018ലെ പ്രളയത്തില്‍ പത്തനംതിട്ട ജില്ലയില്‍ വീടുകള്‍ നഷ്ടപ്പെട്ട ചിറ്റാര്‍, മെഴുവേലി, കടമ്പനാട്, അയിരൂര്‍ എന്നിവടങ്ങളിലെ 33 കുടുംബങ്ങള്‍ക്കും സര്‍ക്കാരുമായി സഹകരിച്ച് റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് വീടുകള്‍ നിര്‍മിച്ചു നല്‍കിയിരുന്നു.

More About the Photo :

താക്കോല്‍ദാനച്ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഡയറക്ടര്‍ തോമസ് ജോര്‍ജ് മുത്തൂറ്റ്, എക്സിക്യൂട്ടീവ് ഡയറക്ടര്‍ തോമസ് മുത്തൂറ്റ്, റെമി മുത്തൂറ്റ്, മുത്തൂറ്റ് മൈക്രോഫിന്‍ മാനേജറും മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് കോര്‍പ്പറേറ്റ് സ്ട്രാറ്റജി ആന്‍ഡ് പ്ലാനിംഗ് മാനേജറുമായ സൂസന്ന മുത്തൂറ്റ്, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് കെ എല്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ മേരി ലിജിന്‍, പയസ് ആല്‍ബി കല്ലുവീട്ടില്‍, മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസ് സിഇഒ മധു അലോഷ്യസ്, മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് സിഎസ്ആര്‍ ഹെഡ് ഡോ. പ്രശാന്ത്കുമാര്‍ നെല്ലിക്കല്‍, മുത്തൂറ്റ് ക്യാപ്പിറ്റല്‍ സര്‍വീസസ് സീനിയര്‍ എവിപി പ്രിയ എ മേനോന്‍ എന്നിവര്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വീടുകള്‍ ലഭിച്ച ഗുണഭോക്താക്കള്‍ക്കൊപ്പം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com